ബയോപിക് ഗണത്തിൽ വരുന്ന മിക്ക ചിത്രങ്ങളും വൻ വിജയം നേടാറുണ്ട്. ഇപ്പോഴിത തന്നെ കുറിച്ചുള്ള ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെന്ന നടിയും അവതാരകയും നർത്തകിയുമായ സുധാ ചന്ദ്രൻ. ബയോപിക്കുകളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ തന്റെ ചിത്രത്തെ അവഗണിക്കുന്നതായാണ് കാണുന്നതെന്നും സുധാ ചന്ദ്രൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യന്‍ സിനിമയിലെ ആദ്യ ബയോപിക് തന്നെ കുറിച്ചുള്ള മയൂരി എന്ന ചിത്രമായിട്ടും ആരും അതിനെക്കുറിച്ച് സംസാരിക്കാരിക്കറില്ല. അത് തന്നെ വേദനിപ്പിക്കുന്നുണ്ട്.. ബയോപികുകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ തന്റെ ചിത്രത്തെ അവഗണിക്കുന്നതാണ് കാണുന്നതെന്നും സുധാ ചന്ദ്രൻ വ്യക്തമാക്കി.
തുടക്കത്തില്‍ എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. കാരണം ഞാന്‍ അഭിനയിച്ച ആദ്യ ചിത്രം, എന്റെ തന്നെ ബയോപിക്കായ മയൂരി ആയിരുന്നു. മാത്രമല്ല, എത്രയോ ബയോപിക്കുകള്‍ വന്നെങ്കിലും ആരും താനായി തന്നെ ഈ ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല. ഇതേ കുറിച്ചൊന്നും ആരും സംസാരിക്കാത്തത് വലിയ വിഷമമാണ്. ബയോപിക് എന്ന ട്രെന്റ് ആരംഭിച്ചത് തന്നെ എന്റെ ആ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു- സുധ പറഞ്ഞു.
Post Your Comments