GeneralLatest NewsNEWSTV Shows

യഥാർത്ഥ കാരണങ്ങൾ പറഞ്ഞ് അനാവശ്യ പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ല; ചർച്ചയായി സൗഭാഗ്യയുടെ വാക്കുകൾ!

പരമ്പരയില്‍ ശിവന്‍ എന്ന പോലീസുകാരൻ എന്ന അളിയന്റെ വേഷത്തിലാണ് അര്‍ജുന്‍ എത്തിയിരുന്നത്.

ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധനേടിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. താരകല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യയുടെ ഭർത്താവ് നര്‍ത്തകനായ അര്‍ജുന്‍ സോമശേഖര്‍ ആണ്. വിവാഹം കഴിഞ്ഞതിന് പിന്നാലെ അര്‍ജുൻ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ പ്രധാനപ്പെട്ടൊരു വേഷത്തിൽ എത്തിയിരുന്നു. എന്നാല്‍ വളരെ ഹിറ്റായി നിന്നപ്പോൾ തന്നെ അർജുൻ പരമ്പരയിൽ നിന്നും പിന്മാറി.

അർജുന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിന്മാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ, സമയക്കുറവാണ് പിന്മാറാൻ കാരണമെന്നാണ് അർജുൻ പറഞ്ഞത്. എന്നാൽ ഇതുവരെ പറഞ്ഞതൊന്നുമല്ല സത്യം എന്നാണ് സൗഭാഗ്യയുടെ വാക്കുകൾ. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൗഭാഗ്യയുടെ വെളിപ്പെടുത്തൽ.

read also:ഒന്നിനും പല്ലും നഖവുമില്ല, അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ; താരങ്ങളെ പരിഹസിച്ച് സജ്ന- ഫിറോസ്

ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിന്റെ യഥാർഥ കാരണം എന്തെന്ന് ചോദിച്ചപ്പോൾ ഇതുവരെ പറഞ്ഞതൊന്നും അല്ലെന്നും യഥാർത്ഥ കാരണങ്ങൾ പറഞ്ഞ് അനാവശ്യ പ്രശ്നം ഉണ്ടാക്കാൻ താല്പര്യം ഇല്ലെന്നുമായിരുന്നു സൗഭാഗ്യയുടെ മറുപടി. കൂടാതെ ആ ചോദ്യം വീണ്ടും ചോദിക്കരുതെന്ന് സൗഭാഗ്യ പറഞ്ഞു.

പരമ്പരയില്‍ ശിവന്‍ എന്ന പോലീസുകാരൻ എന്ന അളിയന്റെ വേഷത്തിലാണ് അര്‍ജുന്‍ എത്തിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button