CinemaGeneralLatest NewsMollywoodNEWS

‘ജോജി’യില്‍ ഉണ്ണിമായ അഭിനയിക്കുന്നതിനോട് വിയോജിപ്പായിരുന്നു: കാരണം പറഞ്ഞു ശ്യാം പുഷ്കരൻ

ബിന്‍സിയുടെ വേഷം ഉണ്ണിമായ ചെയ്യുന്നതിനോട് തനിക്ക്  അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരവും, തൊണ്ടിമുതലും ദൃക്സാക്ഷിയും തിയേറ്ററുകളിൽ മഹാ വിജയം കുറിച്ചപ്പോൾ ഒടിടി റിലീസിൽ ചരിത്രം സൃഷ്ടിക്കുകയാണ് പോത്തേട്ടൻ ബ്രില്യൻസിലെ മൂന്നാമത് ചിത്രം ‘ജോജി’. ഫഹദ് ഫാസിലും, ബാബുരാജും, ഉണ്ണിമായയും, ബേസിൽ ജോസഫും അടങ്ങുന്ന അഭിനയ പ്രതിഭകളുടെ സിഗ്നേച്ചർ പ്രകടമാക്കുന്ന ‘ജോജി’ ശ്യാം പുഷ്കരന്‍റെ തിരക്കഥയിലെ അഴകൊത്ത റിയലസ്റ്റിക് ചിത്രമെന്നാണ് പൊതുവേയുള്ള പ്രേക്ഷകഭിപ്രായം.

പോത്തേട്ടൻ ബ്രില്ല്യൻസിനാല്‍ ‘ജോജി’ കയ്യടി നേടുമ്പോൾ സിനിമാപ്രേമികൾക്ക് വീണ്ടും വീണ്ടും ആവർത്തിച്ചു കാണാനുള്ള അവസരമാണ് ‘ജോജി’ എന്ന ചിത്രം ഒടിടിയില്‍ തുറന്നിടുന്നത്. ഫഹദ് ഫാസിലിന്‍റെ പ്രകടനത്തിന് പുറമേ ബാബുരാജിന്‍റെ വേറിട്ട അഭിനയപ്രകടനം കൊണ്ടും ശ്രദ്ധനേടുന്ന ജോജി ദേശീയ തലത്തിൽ പോലും ചർച്ചചെയ്യുന്ന നിലയിലേക്ക് പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ബിന്‍സിയുടെ വേഷം ഉണ്ണിമായ ചെയ്യുന്നതിനോട് തനിക്ക്  അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍.

ബിൻസി എന്ന കഥാപാത്രത്തെ ഉണ്ണിമായ അവതരിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും ജ്യോതിർമയിയായിരുന്നു ആ വേഷം ചെയ്യാൻ തന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ശ്യാം പുഷ്കരൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button