Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaFestivalGeneralLatest NewsNEWSTV Shows

അപ്രതീക്ഷിത ചുംബനം; ശ്വേതയെ ഞെട്ടിച്ച് മേജർ രവിയും രാജീവ് പിള്ളയും

മിസ് പ്രിൻസസ് കേരള ആൻഡ് മിസിസ് ക്യൂൻ കേരള 2021 മത്സരത്തിൽ തിളങ്ങി ശ്വേത മേനോൻ

മിസ് പ്രിൻസസ് കേരള ആൻഡ് മിസിസ് ക്യൂൻ കേരള 2021 മത്സരത്തിൽ തിളങ്ങി ശ്വേത മേനോൻ. വിധി കർത്താവായി എത്തിയതായിരുന്നു താരം. മേജർ രവിയും രാജീവ് പിള്ളയുമായിരുന്നു മറ്റ് വിധികർത്താക്കൾ. മത്സരത്തിനു ശേഷം വുധികർക്കാത്തക്കളുടെ റാമ്പ് വാക്കുമുണ്ടായിരുന്നു. റാമ്പ് വാക്കിനിടയിൽ ശ്വേതയുടെ കവിളിൽ അപ്രതീക്ഷിത ചുംബനം നൽകി മേജര്‍ രവിയും രാജീവ് പിള്ളയും ആ നിമിഷം മനോഹരമാക്കി.

Also Read:ഒടിയനിലൂടെ കൈലാഷ് എന്ന നടന്റെ ശേഷി ഞാന്‍ തിരിച്ചറിഞ്ഞതാണ് ; പിന്തുണയുമായി വി.എ ശ്രീകുമാർ

അപ്രതീക്ഷിത ചുംബനത്തിൽ അമ്പരപ്പ് നിറഞ്ഞ ഞെട്ടലിൽ നിൽക്കുന്ന ശ്വേതയെ വീഡിയോയിലും ദൃശ്യങ്ങളിലും കാണാം. കൊച്ചി ഹൈവേ ഗാര്‍ഡൻസിൽ വെച്ചായിരുന്നു മിസ് പ്രിൻസസ് കേരള ആൻഡ് മിസിസ് ക്യൂൻ കേരള 2021 മത്സരം നടന്നത്. ഔഷധിയും ക്യാപ്റ്റന്‍ ഇവന്‍റ്‌സും സംയുക്തമായി സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ മിസ് പ്രിന്‍സസ് കേരളയായി ലാവണ്യ അജിത്തും മിസിസ് ക്വീന്‍ കേരളയായി നിമയും കിരീടം ചൂടി.

മിസ് ക്വീന്‍ കേരള ഫസ്റ്റ് റണ്ണറപ്പായി രാരി കൃഷ്ണയും സെക്കന്‍റ് റണ്ണറപ്പായി ശ്രീനിധി സൈഗാളും തെരഞ്ഞെടുക്കപ്പെട്ടു. മേജര്‍ രവി, ശ്വേതാമേനോന്‍, രാജീവ് പിള്ള എന്നിവരെ കൂടാതെ അക്ഷയ പ്രേംനാഥ്, രഞ്ജിനി ജോര്‍ജ്, ഷീബ എന്നിവരും മത്സരത്തിലെ വിധി കർത്താക്കൾ ആയിരുന്നു. കറുപ്പിൽ സ്വർണ്ണ നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു ശ്വേത എത്തിയിരുന്നത്. നടന്‍ ബാല, ഔഷധി ചെയര്‍മാന്‍ കെ.ആര്‍. വിശ്വംഭരന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button