‘അന്ന്യൻ’ ബോളിവുഡിലേക്ക് ; വിക്രമിന് പകരം രൺവീർ സിംഗ്, വമ്പൻ പ്രഖ്യാപനവുമായി ഷങ്കർ

ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം രണ്‍വീര്‍ സിംഗാണ് നായകനായെത്തുന്നത്

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന വിക്രം നായകനായെത്തിയ ‘അന്ന്യന്‍’. 2005ല്‍ പുറത്തിറങ്ങിയ ചിത്രം നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകൻ ഷങ്കർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചത്. ഇത്തവണ ഹിന്ദിയിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം രണ്‍വീര്‍ സിംഗാണ് നായകനായെത്തുന്നത്. റീമേക്ക് എന്നതിനു പകരം ‘ഒഫിഷ്യല്‍ അഡാപ്റ്റേഷന്‍’ എന്നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഷങ്കര്‍ പറഞ്ഞിരിക്കുന്നത്. പെന്‍ മൂവീസിന്‍റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയായിരിക്കും നിര്‍മ്മാണം.

സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘അന്ന്യന്‍’ വിക്രത്തിന്‍റെ കിരയറിലെയും ഏറ്റവും വലിയ ഹിറ്റ് ആണ്. കേരളത്തിലുള്‍പ്പെടെ റിലീസ് സമയത്ത് സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച ചിത്രമാണിത്. ഷങ്കറിന്‍റെ തന്നെ കഥയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് സുജാത ആയിരുന്നു. ആസ്‍കാര്‍ ഫിലിംസിന്‍റെ ബാനറില്‍ വി രവിചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം രവി വര്‍മ്മനും വി മണികണ്ഠനും ചേര്‍ന്ന് ആയിരുന്നു.

Share
Leave a Comment