GeneralLatest NewsMollywoodNEWSSocial Media

ഒടിയനിലൂടെ കൈലാഷ് എന്ന നടന്റെ ശേഷി ഞാന്‍ തിരിച്ചറിഞ്ഞതാണ് ; പിന്തുണയുമായി വി.എ ശ്രീകുമാർ

സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ആക്രമണം നേരിടേണ്ടി വന്ന നടൻ കൈലാഷിനു പിന്തുണമായി സംവിധായകൻ വി.എ ശ്രീകുമാര്‍. സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹം കൈലാഷിന് പിന്തുണയുമായി എത്തിയത്. ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി താൻ തിരിച്ചറിഞ്ഞതാണ് എന്ന് വി.എ ശ്രീകുമാർ പറയുന്നു.

പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും, ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല എന്നും ശ്രീകുമാർ കുറിക്കുന്നു.

വി.എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട കൈലാഷ്,അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തിൽ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങൾ തുടരുന്നത്. ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാൻ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം. ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം. ഇപ്പോൾ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയിൽ മലയാളസിനിമയിൽ നിൽക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാൻ. കൈലാഷിന് ഐക്യദാർഢ്യം. ബെസ്റ്റ് ഓഫ് ലക്ക് ടീം മിഷൻ സി-

നേരത്തെ കൈലാഷിന് പിന്തുണയുമായി സംവിധായകൻ അരുൺഗോപി, മാർത്താണ്ഡൻ നടന്മാരായ അപ്പാനി ശരത്, നന്ദൻ ഉണ്ണി എന്നിവർ സോഷ്യൽ മീഡിയയിലൂടൊപ് രംഗത്തെത്തിയിരുന്നു.

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന സിനിമയിലെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് കൈലാഷിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്. തോക്കേന്തി നില്‍ക്കുന്ന കമാന്‍ഡോയുടെ റോളിലായിരുന്നു കാരക്ടര്‍ പോസ്റ്റര്‍.

 

shortlink

Related Articles

Post Your Comments


Back to top button