വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ദുരൂഹമരണത്തെ സംബന്ധിച്ചുള്ള കേസ് നടക്കുകയാണ്. മരണം സംഭവിച്ചിട്ട് രണ്ട് വർഷമായെങ്കിലും ക്യത്യമായ ഒരു നിഗമനത്തിലേക്കെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. കേസ് സിബിഐ അന്വേഷിക്കുകയാണ്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു വെച്ച് അപകടത്തിൽ പെട്ടത്. ബാലഭാസ്കറും കുഞ്ഞും അപകടത്തെ തുടർന്ന് മരണപ്പെട്ടു. ഭാര്യയ്ക്കും അപകടം പറ്റിയിരുന്നു. എന്നാൽ, സംഭവത്തിന് ശേഷം ഭാര്യയ്ക്ക് നേരെ വൻ സൈബർ ആക്രമണമാണ് ഉണ്ടായത്. ലക്ഷ്മിയെ നന്നായി ചോദ്യം ചെയ്താൽ അപകടത്തിൻ്റെ സത്യാവസ്ഥ പുറത്തുവരുമെന്ന് വരെ പറഞ്ഞവരുണ്ട്. ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ബാലുവിന്റെ സുഹൃത്തുമായ ഇഷാൻ ദേവ്.
Also Read:കോവിഡ് രണ്ടാംതരംഗം ; തിയേറ്ററുകളിൽ ആളുകൾ കുറഞ്ഞു, സിനിമാമേഖല വീണ്ടും പ്രതിസന്ധിയിൽ
‘വന്നിരുന്ന് ലക്ഷ്മിയെ ചോദ്യം ചെയ്യുന്ന എത്രയോ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്. ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റിൽ രണ്ട് ചവിട്ടുകൊടുക്കൂ, അപ്പോൾ ഇതിൻ്റെ സത്യമൊക്കെ പുറത്തുവരുമെന്ന് പറഞ്ഞവരുണ്ട്. അവരോടൊക്കെ ഞാൻ ചോദിക്കുകയാണ്, നിങ്ങളുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ? ഭർത്താവും കുഞ്ഞും മരിച്ച സ്ത്രീ അല്ലേ ലക്ഷ്മി? ആ ഒരു പരിഗണന കൊടുക്കണ്ടേ. ഞാൻ ലക്ഷ്മിയെ പോയി കണ്ടതാണ്. അവർക്ക് എണീറ്റ് നടക്കാൻ പോലും വയ്യ. ഭയങ്കര എനർജറ്റിക്കായി നടന്നയാളാണ്. ബാലഭാസ്‌കർ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്ന് എനിക്കറിയാം’. ഇഷാൻ പറയുന്നു.
‘എന്റെയൊക്കെ എന്ത് ദുരവസ്ഥയാണ്. എന്റെ സ്ഥാനത്ത് ബാലഭാസ്‌കറായിരിക്കണമായിരുന്നു. എന്താണ് ലൈഫിൽ മിസ് ചെയ്യുന്നതെന്ന് ചോദിച്ചാൽ എന്റെ കൂടെ ബാലഭാസ്‌കറിനെപ്പോലെ ധൈര്യമുള്ള ഒരു ഫ്രണ്ട് ഇല്ല. ഉണ്ടായിരുന്നെങ്കിൽ ഇതിനെയൊക്കെ പൊളിച്ചടക്കാമായിരുന്നു’- വികാരഭരിതനായി ഇഷാൻ.
Post Your Comments