ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസിൽ നിന്നും ഭാഗ്യലക്ഷ്മിയ്ക്ക് പിന്നാലെ ഫിറോസ് ആന്‍ഡ് സജിന പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് ഇവരെ പുറത്താക്കിയത്.
” ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി-രണ്ടു പേരാണ്. പക്ഷേ ഒരാള്‍ ആയിട്ടാണ് ഞങ്ങള്‍ കണക്കാക്കുന്നത്- പുറത്തിറങ്ങുകയാണ്. ഫിറോസ് ആന്‍ഡ് സജിന. ഏറ്റവും നല്ല പ്ലെയേഴ്സ് ആയി മാറുമെന്ന് വിചാരിച്ചിരുന്ന ആളുകള്‍ തന്നെയാണ്. അവര്‍ നന്നായി കളിച്ചിരുന്നു. പക്ഷേ എപ്പോഴോ അവരുടെ ചില കാര്യങ്ങള്‍ മാറിപ്പോയതായിട്ട് ഞങ്ങള്‍ക്ക് തോന്നുന്നു. ഒരുപാട് ആള്‍ക്കാര്‍ക്ക് അങ്ങനെ തോന്നുന്നതായി ഞങ്ങളെ അറിയിച്ചു. അവരുടെ സംസാരം, പ്രവര്‍ത്തികള്‍ ഒക്കെ പലര്‍ക്കും ഇഷ്ടമല്ലാതായി തുടങ്ങി. അങ്ങനെയുള്ള ഒരു ഷോ അല്ല ഇത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടേതായ തീരുമാനം എടുക്കേണ്ടിവന്നു. അവര്‍ തീര്‍ച്ഛയായും നല്ല പ്ലെയേഴ്സ് ആണ്. നന്നായിട്ട് കളിച്ച ആള്ക്കാര് ആണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍.. ഒരു ഗെയിം ആണ്. അങ്ങനെയൊക്കെ സംഭവിക്കാം”, മോഹന്‍ലാല്‍ പ്രേക്ഷകരോടായി പറഞ്ഞു.
വേദിയിലേക്ക് ഫിറോസും സജിനയും എത്തിയപ്പോള്‍ മോഹന്‍ലാൽ പുറത്താക്കാനുള്ള കാരണങ്ങൾ വീണ്ടും വിശദീകരിച്ചു “നിങ്ങള്‍ ഏറ്റവും നന്നായി കളിച്ചിരുന്നു. പക്ഷേ അതു കഴിഞ്ഞ് എപ്പോഴോ.. ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ് ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്. കാരണം നമുക്ക് അറിയില്ല. ഇത് പുറത്ത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ്. ഇത് ഒരുപാട് കുടുംബങ്ങള്‍ കാണുന്ന ഷോ ആണ്. നിങ്ങള്‍ ഒരിക്കലും മോശമായിട്ട് കളിച്ച ആള്‍ക്കാരല്ല. പക്ഷേ എവിടെയോ ഈ ഗെയിമിന്റെ റൂട്ട് മാറിപ്പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നു. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നിന്ന് കളിച്ചു. പക്ഷേ ഭാഗ്യം നിങ്ങളുടെ കൂടെ അല്ലായിരുന്നു. എവിടെയോ സഞ്ചരിച്ച രീതി മാറിപ്പോയി. ഞാന്‍ പലതവണ നിങ്ങളെ വാണ് ചെയ്തു, ഇത്തരത്തിലുള്ള സംസാരം കൂടുന്തോറും അത് പ്രേക്ഷകര്‍ക്ക് അരോചകമായി മാറുന്നു. ഇത് ഏകകണ്ഠമായ ഒരു അഭിപ്രായമാണ്. ഞാന്‍ മാത്രമല്ല. ബിഗ് ബോസ്, നമുക്ക് ഡോക്ടേഴ്സ്, സൈക്കാട്രിസ്റ്റുകള്‍, ഒരുപാട് ഓഡിറ്റ് ഉള്ള ഒരു കമ്പനിയാണ്. ഷോ മുന്നോട്ട് പോകുന്തോറും അത് കൂടാന്‍ സാധ്യതയുണ്ടെങ്കില്‍ കുടുംബപ്രേക്ഷകരെയൊക്കെ ബാധിക്കും”, മോഹന്‍ലാല്‍ പറഞ്ഞു
(ബിഗ് ബോസ്)
Post Your Comments