കൊച്ചി: കോവിഡ് വർധിച്ചതോടെ സിനിമാമേഖല വീണ്ടും പ്രതിസന്ധിയിലാകുന്നു. സിനിമ തിയേറ്ററുകളിൽ കാണികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരുകയാണ്. നിരവധി ചിത്രങ്ങളാണ് വിഷുക്കാലത്ത് റിലീസിനെത്തിയത്. നായാട്ട്, ചതുർമുഖം, നിഴൽ, കർണൻ എന്നിങ്ങനെ മികച്ച അഞ്ചോളം വിഷു ചിത്രങ്ങളെത്തിയിട്ടും കൊവിഡ് കേസുകൾ കൂടിയതോടെ തീയേറ്ററുകളിൽ കാണികൾ കുറഞ്ഞു.
തുറന്നിട്ട് മാസങ്ങളായെങ്കിലും സിനിമ തീയേറ്ററുകളിലെ ആളനക്കം ഉണ്ടായിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. നിലവിലെ സാഹചര്യം തുടർന്നാൽ കരകയറി വന്ന സിനിമാമേഖല വീണ്ടും വൻ നഷ്ടത്തിലേക്ക് എത്തിയേക്കും.
റംസാൻ നോമ്പ് തുടങ്ങിയതും തിയേറ്ററുകളെ ബാധിച്ചിട്ടുണ്ട്. മലബാർ മേഖലയിൽ ഭൂരിപക്ഷം തീയേറ്ററുകളും ഈ സമയത്ത് അടച്ചിടും. തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെത്തുമെന്ന പ്രതീക്ഷയിൽ കൂടുതൽ ചിത്രങ്ങൾ തീയേറ്ററിലെത്തിച്ചെങ്കിലും കോവിഡ് മൂലവും ആളുകൾ എത്തുമോ എന്ന ആശങ്കയിലാണ് തിയേറ്റർ ഉടമകൾ.
Post Your Comments