![](/movie/wp-content/uploads/2021/04/racha.jpg)
സിനിമ – സീരിയൽ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് രചന നാരായണന്‍കുട്ടി. നവ വധുവിനെപ്പോലെ ഒരുങ്ങിയുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു. ഈ ചിത്രം കണ്ടു താരം വീണ്ടും വിവാഹിതയായോ എന്ന അന്വേഷണത്തിലാണ് ആരാധകർ.
അടുത്ത സുഹൃത്തായ ജിത്തു ജോബിന്റെ വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രചന തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഫോട്ടോ പങ്കുവെച്ചത്.
സഹോദരതുല്യനായ ജിത്തു ജോബിന്റെ വിവാഹത്തിന് താരത്തെ അണിയിച്ചൊരുക്കിയത് അമല്‍ അജിത്ത് കുമാറാണ്, ബെസ്റ്റ് ഫ്രണ്ടാണ് ജിത്തുവെന്നും അതൊരു സുന്ദരമായ ദിവസമായിരുന്നുവെന്നും രചന കുറിച്ചിട്ടുണ്ട്. ജീവിതത്തില്‍ ആദ്യമായാണ് വധുവിന്റെ തോഴിയായി നില്‍ക്കാന്‍ കഴിയുന്നതെന്നും രചന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Post Your Comments