നായകനായും ഗായകനായും ഏറെ ശ്രദ്ധ നേടിയ താരമാണ് കൃഷ്ണ ചന്ദ്രന്‍. ഭരതന്റെ രതിനിര്‍വേദം എന്ന ചിത്രത്തിലെ പപ്പുവായെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ കൃഷ്ണചന്ദ്രന്റെ ഭാര്യ നടി വനിതയാണ്. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. എന്നാൽ വിവാഹം പോലും വേണ്ടെന്ന് തങ്ങൾ തീരുമാനിക്കേണ്ടി വന്നിരുന്നുവെന്നു കൃഷ്ണചന്ദ്രൻ പറയുന്നു.
” മേയ് പതിനൊന്നിന് മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് ഞങ്ങളുടെ വിവാഹം നടന്നത്. അന്ന് രാവിലെ ആറ് മണിക്കാണ് വിവാഹം. ഞാന്‍ നാല് മണിക്ക് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു. ആ സമയത്തും എനിക്ക് പനി ആയിരുന്നു.
അന്നേരം എന്റെ കൈയില്‍ സേവിംഗ്‌സ് ഒന്നുമില്ല. ഇവളെയും കൂട്ടി പോയി കഴിഞ്ഞാല്‍ എന്താവുമെന്ന് ഞാന്‍ ഓര്‍ത്തിരുന്നു. എന്തായാലും താലിക്കെട്ടി കഴിഞ്ഞപ്പോള്‍ തന്നെ ആ പനി അങ്ങ് പോയി. അതെന്താണെന്ന് അറിയില്ല. പിന്നെ ഞങ്ങളങ്ങ് അഡ്ജസ്റ്റ് ചെയ്ത് പോയി. ശരിക്കും കല്യാണം കഴിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വിവാഹം വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അക്കാലത്ത് ഫോണില്‍ കൂടി ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാവുമായിരുന്നു. കാര്‍ത്തിക്കിന്റെ സുരേഷിന്റെ കൂടെ ഒക്കെ തമിഴില്‍ വനിത അഭിനയിക്കുമ്ബോള്‍ കെട്ടിപ്പിടിക്കുന്ന സീനൊക്കെ ഉണ്ടാവും.
അത് കാണുമ്ബോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു. എല്ലാമിപ്പോ ഒതുങ്ങി പോയി. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്ബോള്‍ എന്തൊരു വിഡ്ഢിത്തരമാണെന്ന് തോന്നുകയാണ്. പക്ഷേ അന്ന് ഞങ്ങളൊരു കാര്യത്തിന് മേല്‍ സംസാരിച്ച് പ്രശ്‌നമായി, ഇനി തമ്മിലൊന്നുമില്ലെന്ന് പറഞ്ഞ് ഒരു മാസത്തോളം സംസാരിക്കുക പോലും ചെയ്തില്ല.” കൃഷ്ണചന്ദ്രൻ പറയുന്നു
Post Your Comments