GeneralLatest NewsNEWSSocial Media

നടനവിദ്യയുടെ മറുകര താണ്ടിയവര്‍ ആരുമില്ല, കുത്തിനോവിക്കുന്നവരെ തിരിച്ചറിയാനാകും; ട്രോളുകൾക്ക് കൈലാഷിൻ്റെ മറുപടി

ട്രോളുകള്‍ക്ക് മറുപടിയുമായി കൈലാഷ്

പുതിയ ചിത്രമായ മിഷന്‍ സിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതോടെ നടൻ കൈലാഷിനെതിരെ സൈബർ ആക്രമണം ശക്തമായിരുന്നു. പരിഹാസ ട്രോളുകളുമായി കളം നിറഞ്ഞവർക്ക് മാരുപടിയുമായി കൈലാഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നടനവിദ്യയുടെ മറുകര താണ്ടിയവര്‍ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും തൻ്റെ ശ്രമമെന്ന് പറയുകയാണ് കൈലാഷ്. സ്വയം വിലയിരുത്താനും നവീകരിക്കാനും വേണ്ടി വിമര്‍ശനങ്ങളെല്ലാം ഏറ്റുവാങ്ങുന്നുവെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു.

കൈലാഷിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടന്‍ ചുരം കയറിയത്. ഈ വേളയില്‍, ‘മിഷന്‍ – സി’ എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടര്‍ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്.

Also Read:നായാട്ട് കഴിഞ്ഞപ്പോൾ 132 കിലോയുണ്ടായിരുന്നു, ഇപ്പോൾ പുതിയ സിനിമയ്ക്കുവേണ്ടി കുറച്ചുകൊണ്ടിരിക്കുകയാണ് ; ജോജു ജോർജ്

വിമര്‍ശനങ്ങളെല്ലാം ഞാന്‍ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി. നടനവിദ്യയുടെ മറുകര താണ്ടിയവര്‍ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ, മനപ്പൂര്‍വമുള്ള നോവിക്കലുകള്‍ എനിക്ക് തിരിച്ചറിയാനാവും. എങ്കിലും, ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ.

വഴിയരികില്‍ നിറയെ മഞ്ഞ പടര്‍ത്തി കണിക്കൊന്നകള്‍. ‘മഞ്ഞ’യ്ക്കുമുണ്ട് വിവിധാര്‍ത്ഥങ്ങള്‍. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം. സ്നേഹിക്കുന്നരോടും ഒപ്പം നില്‍ക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം. ഏവര്‍ക്കും വിഷു ദിനാശംസകള്‍ ! ഒപ്പം പുണ്യ റംസാന്‍ ആശംസകളും.

shortlink

Related Articles

Post Your Comments


Back to top button