CinemaGeneralLatest NewsMollywoodNEWS

നായാട്ട് കഴിഞ്ഞപ്പോൾ 132 കിലോയുണ്ടായിരുന്നു, ഇപ്പോൾ പുതിയ സിനിമയ്ക്കുവേണ്ടി കുറച്ചുകൊണ്ടിരിക്കുകയാണ് ; ജോജു ജോർജ്

ജീവിതത്തില്‍ ഏറ്റവും തടി കൂടിയ സമയത്താണ് നായാട്ട് ചെയ്തത്

കുഞ്ചാക്കോ ബോബനോടൊപ്പം ജോജു ജോർജ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു നായാട്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണിയന്‍ എന്ന അതിശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജോജു അവതരിപ്പിച്ചത്. ഇപ്പോഴിതാ രാജീവ് രവിക്കൊപ്പം പുതിയ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് ജോജു.
പുതിയ സിനിമയിലെ കഥാപാത്രത്തിനായി തന്റെ തടി കുറയ്‌ക്കുകയാണെന്ന് ജോജു പറയുന്നു. ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് താരം പുതിയ സിനിമ വിശേഷം പങ്കുവെച്ചത്.

ജീവിതത്തില്‍ ലഭിച്ച ഭാഗ്യവും സര്‍പ്രൈസുമാണ് രാജീവ് രവി ചിത്രത്തിലെ നായക വേഷമെന്ന് ജോജു ജോര്‍ജ് പറയുന്നു. നായാട്ട് എന്ന സിനിമ ഷൂട്ട് അവസാനിച്ചപ്പോള്‍ 132 കിലോയുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും തടി കൂടിയ സമയത്താണ് നായാട്ട് ചെയ്തത്. ആ കഥാപാത്രത്തിന് യോജിക്കുന്നതായിരുന്നു ആ രൂപം. ഇപ്പോൾ നാല് സൈഡില്‍ ആളെ നിര്‍ത്തി ഞാന്‍ തടി കുറച്ചോണ്ടിരിക്കുകയാണ് എന്ന് തമാശയോട് ജോജു പറയുന്നു.

ജോജുവിന്റെ വാക്കുകൾ

”എന്റെ ഒരു വലിയ സ്വപ്‌നവും ആഗ്രഹവുമായിരുന്നു രാജീവ രവിക്കൊപ്പമുള്ള സിനിമ. വൈറസ് എന്ന സിനിമയിലെ വലിയ എക്‌സൈറ്റ്‌മെന്റ് രാജീവ് രവി എന്ന ഛായാഗ്രാഹകന്‍ കൂടിയായിരുന്നു. ആഷിക് അബു തന്ന വലിയ ഗിഫ്റ്റാണ് വൈറസ്. തടി കുറക്കണം, നല്ല പരിപാടികള്‍ ചെയ്യാന്‍ പറ്റുമെന്ന് ആ ലൊക്കേഷനില്‍ വച്ച് രാജീവ് രവി പറഞ്ഞു. അങ്ങനെ തുറമുഖത്തില്‍ മൈമു എന്ന കഥാപാത്രത്തെ ലഭിച്ചു. അടുത്തത് രാജീവ് രവിയുടെ സംവിധാനത്തിലുള്ള സിനിമയാണ്. നാല് സൈഡില്‍ ആളെ നിര്‍ത്തി ഞാന്‍ തടി കുറച്ചോണ്ടിരിക്കുകയാണ്(ചിരിക്കുന്നു).നായാട്ട് എന്ന സിനിമ ഷൂട്ട് അവസാനിച്ചപ്പോള്‍ 132 കിലോയുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും തടി കൂടിയ സമയത്താണ് നായാട്ട് ചെയ്തത്. ആ കഥാപാത്രത്തിന് യോജിക്കുന്നതായിരുന്നു ആ രൂപം. മാര്‍ട്ടിന്‍ പ്രക്കാട്ടും ഷാഹി കബീറും പറഞ്ഞ കഥാപാത്രത്തിന് അത് യോജിക്കുന്നുണ്ടായിരുന്നു. ഇനി കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ശരീരം ക്രമീകരിക്കാനാണ് ആഗ്രഹിക്കുന്നത്” – ജോജു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button