BollywoodGeneralLatest NewsNEWSSocial Media

കൊറോണയേയും കരീനയേയും ഞങ്ങൾ ഡീൽ ചെയ്തു ; ‘ലാൽ സിംഗ് ചന്ദ’ വൈകിയതിനെക്കുറിച്ച് ആമിർ ഖാൻ

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് ‘ലാൽ സിംഗ് ചന്ദ’. 2020 ഡിസംബറിൽ റിലീസിനെത്തേണ്ട ചിത്രം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതിനെ കുറിച്ച് ആമിർ ഖാൻ തന്നെ നേരിട്ട് പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമാപ്രേമികൾ ഏറെക്കാലമായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ആമിർ ഖാന്റെ ‘ലാൽ സിംഗ് ചന്ദ’. 2020 ഡിസംബറിൽ റിലീസിനെത്തേണ്ട ചിത്രം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതിനെ കുറിച്ച് സംസാരിക്കുന്ന ആമിർ ഖാന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. കോവിഡ് മഹാമാരി ശക്തി പ്രാപിച്ചതിനിടയിൽ എങ്ങനെ ചിത്രീകരണം പൂർത്തിയാക്കും എന്ന ആശങ്കയിൽ ഇരിക്കുമ്പോഴാണ് കരീന തന്റെ പ്രഗ്നൻസി അനൗൺസ് ചെയ്യുന്നത്. “ലോകം കൊറോണയെന്ന പ്രശ്നത്തോട് എതിരിടുമ്പോൾ ഞങ്ങൾ കൊറോണയേയും കരീനയേയും ഡീൽ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ചിത്രത്തിലെ നായികയായ കരീന ഗർഭിണിയായതായിരുന്നു ഒരു സങ്കീർണത, അതിനാൽ കാറ്റിനെ മറ്റൊരു ദിശയിലേക്ക് മാറ്റി ഞങ്ങൾ ചിത്രീകരണം ധൃതിയിൽ പൂർത്തിയാക്കി.” ആമിർ ഖാൻ പറയുന്നു.

ഒക്ടോബറിലാണ് കരീന ചിത്രത്തിനായുള്ള തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയത്. ടോം ഹാങ്ങ്സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്ക് ആണ് ‘ലാൽ സിംഗ് ചന്ദ’.

കരീന കപൂറും ആമിർ ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ലാൽ സിംഗ് ചന്ദ’ സംവിധാനം ചെയ്യുന്നത് അദ്വൈത് ചൗഹാനാണ്. തലാഷിനു ശേഷം ആമിറും കരീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

“എനിക്കെപ്പോഴും ഇഷ്ടപ്പെട്ട ചിത്രമാണ് ‘ഫോറസ്റ്റ് ഗമ്പ്’. വളരെ മനോഹരമായൊരു, ഫീൽ ഗുഡ് ചിത്രമാണത്. ഒരു കുടുംബകഥയാണ്,” എന്നാണ് ചിത്രത്തെ കുറിച്ച് ആമിർ ഖാൻ പറഞ്ഞത്. 20 കിലോയാണ് ചിത്രത്തിനായി ആമിർഖാൻ കുറക്കുന്നത്. വെള്ളിത്തിരയിൽ ആമിർഖാൻ ആദ്യമായി ടർപ്പൻ ധരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാൻ ശ്രമിക്കുകയാണെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button