മലയാള സിനിമയിൽ മസിലളിയൻ എന്ന വിളിപ്പേരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിർത്തുന്നതിലും തന്റെ സഹപ്രവർത്തകർക്കെല്ലാം മാതൃകയാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാന് എന്ന പുതിയ ചിത്രത്തിന് വേണ്ടി 20 കിലോ ശരീരഭാരം കൂട്ടിയതിന് ശേഷം, അത് കുറയ്ക്കുന്നതിനു വേണ്ടി താരം എടുത്ത വർക്ക്ഔട്ടും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
90 കിലോയില്‍ നിന്ന് എങ്ങിനെ 77 കിലോയില്‍ എത്തി എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയും ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്നാൽ അഭിനന്ദങ്ങൾക്ക് പുറമെ പരിഹാസ ട്രോളുകളും വിമർശനങ്ങളും താരത്തിന് നേരെ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിനെല്ലാം മറുപടി നൽകികൊണ്ട് ഉണ്ണി പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഇപ്പോള്‍ തന്റെ ശാരീരിക മാറ്റത്തിന്റെ ഫോട്ടോകള്‍ വച്ചുള്ള വീഡിയോ ആണ് ഉണ്ണി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത്. 2000 മുതല്‍ 2020 വരെയുള്ള തന്റെ ശാരീരിക മാറ്റത്തെ കുറിച്ച് ഇതിലൂടെ വ്യക്തമാക്കുന്നു.
https://www.instagram.com/p/CNkqNwkB4Xs/?utm_source=ig_web_copy_link
”ഒരു നടന് ആകാന്‍ വേണ്ടിയല്ല ഞാന്‍ ലിഫ്റ്റിങ് തുടങ്ങിയത്. ഒരു നടന് മസില് വേണം എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ശരീരം ഫിറ്റ് ആയിരിക്കണം എന്നതാണ് എന്റെ ആഗ്രഹം. അത് അത്ര എളുപ്പമല്ല. ഇത് തീര്‍ത്തും വ്യക്തപരമായ തീരുമാനമാണ്. എന്റെ തീരുമാനത്തില്‍ ഞാന്‍ വളരെ അധികം അഭിമാനിയ്ക്കുന്നു.”ഉണ്ണി വീഡിയോടൊപ്പം കുറിച്ചു.
മെയ് ഒന്നിന് ഈ വീഡിയോയില്‍ ഒരു ചിത്രം കൂടെ ചേര്‍ക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവസാനിയ്ക്കുന്നത്. ഇന്നലെ തുടങ്ങിയ ഒരു ഹോബിയല്ല ഇത് എന്ന ഒരു ഹാഷ് ടാഗ് ക്യാപ്ഷനും പോസ്റ്റിനൊപ്പമുണ്ട്. ഇനിയും ഫിറ്റ്നെസുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുമെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.
Post Your Comments