GeneralLatest NewsMollywoodNEWSSocial Media

11 സർജറികൾ ‍, അവൾ സുഖമായി വരുന്നു ; ശരണ്യ ഇന്ന് ആശുപത്രി വിടുമെന്ന് സീമ ജി. നായർ

നടി ശരണ്യയെ ആശുപത്രിയിൽ നിന്ന് ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടി സീമ ജി. നായർ. ഇതുവരെ 11 സർജറികള്‍ ‍ കഴിഞ്ഞെന്നും ഫിസിയോതെറാപ്പി തുടരണമെന്നും സീമ പറയുന്നു.

‘അവള്‍ പതിയെപതിയെ സുഖമായി വരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുകയാണ്. തുടര്‍ ചികിത്സയും ചെക്കപ്പും ഉള്‍പ്പെടെ ഒരുപാട് കടമ്പകള്‍ ഇനിയും ബാക്കിയുണ്ട്. 11 സര്‍ജറികള്‍ വരെ അവള്‍ അഭിമുഖീകരിച്ചു. ഫിസിയോതെറാപ്പി തുടരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ശരിക്കും അതിജീവനത്തിന്റെ പ്രതീകമാണ് ശരണ്യ.’- സീമ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button