GeneralLatest NewsMollywoodNEWS

അന്ന് ഇവിടെ നിൽക്കുമ്പോൾ ഞാനും ഒരു താരമാകുമെന്ന് കരുതിയില്ല ; ഓർമ്മകളുമായി മമ്മൂട്ടി

നവീകരിച്ച സുഭാഷ് പാർക്ക് സന്ദർശിച്ച് മമ്മൂട്ടി

കൊച്ചി: നവീകരിച്ച സുഭാഷ് പാർക്ക് സന്ദർശിച്ച് നടൻ മമ്മൂട്ടി. താൻ ജീവിതത്തിലാദ്യമായി സിനിമാ ഷൂട്ടിങ് കാണാനെത്തിയ സ്ഥലത്ത് വീണ്ടും എത്താൻ കഴിഞ്ഞതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവെച്ചു. അന്നത്‌ കണ്ടുനിൽക്കുമ്പോൾ ഞാനുമൊരിക്കൽ ഒരു താരമാകുമെന്ന്‌ കരുതിയില്ല എന്ന് മമ്മൂട്ടി പറഞ്ഞു.

“ഞാനാദ്യമായി ഒരു ഷൂട്ടിങ് കാണുന്നത് ഇവിടെയാണ്. അന്നത്‌ കണ്ടുനിൽക്കുമ്പോൾ ഞാനുമൊരിക്കൽ ഒരു താരമാകുമെന്ന്‌ കരുതിയില്ല. സിനിമ വലിയൊരു സ്വപ്നമായി മനസ്സിൽ സൂക്ഷിച്ചയാളാണ്‌ ഞാൻ. അന്ന്‌ ഷൂട്ടിങ് കണ്ടുനിൽക്കുമ്പോഴും ആ സ്വപ്നം മനസ്സിലുണ്ടായിരിക്കാം” – മമ്മൂട്ടി പറഞ്ഞു.

“കൊച്ചി എന്റെ അഭിമാന നഗരമാണ്. ഇവിടെ താമസിക്കാൻ കഴിയുന്നത്‌ വലിയ അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. ഞാൻ ജനിച്ചുവളർന്നത്‌ ചെമ്പ് എന്ന സ്ഥലത്താണ്. കുട്ടിക്കാലത്ത് ചെമ്പിൽനിന്ന്‌ ഈ നഗരത്തിലെത്തുമ്പോൾ സുഭാഷ് പാർക്കിന്‌ മുന്നിലൂടെ പല തവണ കടന്നുപോയിട്ടുണ്ട്. ഓരോ തവണയും ഈ പാർക്കിനെ എത്രയോ നേരം നോക്കിനിന്നിട്ടുണ്ട്” – മമ്മൂട്ടി പറഞ്ഞു.

“പണ്ട്‌ കാണാത്ത കാഴ്ചയാണിത്. ശലഭങ്ങൾ ഒരുപാട്‌ വരട്ടെ. ശലഭങ്ങളാൽ പാർക്ക്‌ നിറയട്ടെ” – അരികിലുണ്ടായിരുന്ന മേയർ എം. അനിൽ കുമാറിനോട്‌ മമ്മൂട്ടി പറഞ്ഞു.

സുഭാഷ് പാർക്ക് നവീകരിച്ചതിന്റെ വലിയ സന്തോഷവും മമ്മൂട്ടി പങ്കുവെച്ചു. “ഓരോ കാലത്തും പുതുക്കലാണ് ജീവിതം. പാർക്കും അതുപോലെ നവീകരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. കൊച്ചിയിൽ ഇത്രയും വലിയൊരു സ്ഥലം ഇതുപോലെ നിലനിൽക്കുന്നത് വലിയ കാര്യമാണ്. സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും കലകളുടേയും കേന്ദ്രമായി നമ്മുടെ സുഭാഷ് പാർക്ക് ഇനിയും നിലനിൽക്കട്ടെ…” – മമ്മൂട്ടി ആശംസിച്ചു.

shortlink

Related Articles

Post Your Comments


Back to top button