CinemaGeneralKollywoodLatest NewsNEWSSocial Media

എന്റെ അഭിനയം കണ്ടിട്ട് എല്ലാവരും എന്നെ വിളിച്ച് അസഭ്യം പറയുന്നു ; ‘കർണൻ’ സിനിമയിലെ വില്ലൻ

പ്രേക്ഷകരോട് അപേക്ഷയുമായി നട്ടി

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കിയ കര്‍ണ്ണൻ എന്ന ചിത്രം തീയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ക്യാമറമാനും നടനുമായ നട്ടി പ്രേക്ഷകരോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ്.

സിനിമ കണ്ട് പലരും തന്നെ വിളിച്ച് അസഭ്യം പറയുന്നുവെന്ന് താരം പറയുന്നു. തിയേറ്ററില്‍ ഇരുന്നും, ഫോണിലൂടെ സന്ദേശം അയച്ചും, സോഷ്യല്‍ മീഡിയയിലൂടെയും തന്നെ പലരും അസഭ്യം പറയുന്നു എന്ന് നട്ടി പറയുന്നു. ട്വിറ്റെർ പോസ്റ്റിലൂടെ നട്ടി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇങ്ങനെ എന്നെ അസഭ്യം പറയല്ലേ എന്ന് താരം കുറിക്കുന്നു.

”പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, എന്നെ ഇങ്ങനെ അസഭ്യം പറയല്ലേ. ഞാന്‍ കണ്ണപിരന്‍ ആയിട്ട് അഭിനയിക്കുക മാത്രമാണ് ചെയ്ത്. അതിന് എന്നെ ഇങ്ങനെ അസഭ്യം പറയരുത്. എനിക്കത് കേള്‍ക്കാന്‍ കഴിയുന്നില്ല. അത് വെറും അഭിനയമാണ്. എന്റെ എല്ലാ ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് നട്ടിയുടെ പോസ്റ്റ്.

വളരെ ക്രൂരനായ പ്രതിനായ വേഷത്തിലാണ് ചിത്രത്തിൽ നട്ടി എത്തുന്നത്. കഥാപാത്രത്തിന് ഇത്രയേറെ അസഭ്യം കേള്‍ക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെയും നടന്റെയും വിജയമാണ്.

മാരി സെല്‍വരാജ് ആണ് കര്‍ണന്‍ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് സെല്‍വരാജ് സംവിധാനം ചെയ്തത്. കര്‍ണന് മുന്‍പ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ എന്ന ചിത്രവും മികച്ച പ്രതികരണങ്ങളും വിജയവും നേടിയ സിനിമയാണ്. രജിഷ വിജയനാണ് കര്‍ണനില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ലാല്‍, ലക്ഷ്മി പ്രിയ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.

shortlink

Post Your Comments


Back to top button