ഹൈദരാബാദ്: തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് ജൂനിയർ എൻ.ടി.ആർ. രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ചിത്രം ‘ജനതാ ഗാരേജിന്’ ശേഷം കൊരട്ടാല ശിവ ടീമിനൊപ്പം വീണ്ടും ജൂനിയർ എൻ.ടി.ആർ എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ജൂനിയർ എൻ.ടി.ആറിന്റെ കരിയറിലെ മുപ്പതാമത്തെ ചിത്രമായാണ് ”എൻ.ടി.ആർ 30 ” ഒരുങ്ങുന്നത്.
ചിത്രം അവതരിപ്പിക്കുന്നത് നന്ദമൂരി കല്ല്യാൺരാം ആണ്. യുവസുധ ആർട്സ് മിക്കിലിനെനി സുധാകറും എൻ.ടി.ആർ ആർട്സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയുമാണ് ചിത്രത്തിന്റെ നിർമാണം.
ജൂൺ രണ്ടാം പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.. 2022 ഏപ്രിൽ 29 ന് ചിത്രം ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
2016 ലാണ് ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജിൽ ഒന്നിക്കുന്നത്. നടൻ മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.
ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
Post Your Comments