മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകരായ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജില്‍ (MAMI) നിന്ന് രാജി വെച്ച് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ദീപിക ഇക്കാര്യം അറിയിച്ചത്.
”മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജില്‍ ചെയര്‍പേഴ്‌സണായുള്ള അനുഭവം സമ്പുഷ്ടമായിരുന്നു. ലോകത്തെമ്പാടുമുള്ള സിനിമകളെയും പ്രതിഭകളെയും മുംബൈയിലേക്ക് കൊണ്ടുവരുന്നതിന് ഒരു കാലകാരി എന്ന നിലയില്‍ സാധിച്ചു. ഇപ്പോഴുള്ള സാഹചര്യത്തില്‍ എനിക്ക് എംഎഎംഐയില്‍ കൂടുതല്‍ ശ്രദ്ധനല്‍കാന്‍ സാധിക്കുകയില്ല. അതിനാല്‍ അക്കാദമി വിടുന്നു. എന്റെ ജീവിതാവസാനം വരെ അക്കാദമിയുമായുള്ള ബന്ധം കാത്ത് സൂക്ഷിക്കും”- ദീപിക കുറിച്ചു.
2019 ല്‍ സംവിധായിക കിരണ്‍ റാവുവില്‍ നിന്നാണ് ദീപിക ചെയര്‍പേഴ്‌സണായി സ്ഥാനം ഏറ്റത്. 1997ലാണ് മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജിന് തുടക്കം കുറിച്ചത്.
Post Your Comments