ലോകമെമ്പാടും ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അമിതാഭ് ബച്ചൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. അജൂബ എന്ന സിനിമ റിലീസ് ചെയ്‍തിട്ട് 30 വര്‍ഷം കഴിയുന്നതിന്റെ ഓര്‍മ പങ്കുവയ്‍ക്കുകയാണ് അമിതാഭ് ബച്ചൻ. സിനിമയിലെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
”അജൂബയുടെ 30 വര്‍ഷങ്ങള്‍. സമയം എങ്ങനെ കടന്നുപോയി എന്നും അമിതാഭ് ബച്ചൻ എഴുതുന്നു”. 1991ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. സിനിമയ്‍ക്കും ഇന്നും ഒട്ടേറെ പ്രേക്ഷകരുണ്ട്.
അജൂബ, സഫര്‍ അലി റിസ്വാൻ എന്നീ കഥാപാത്രങ്ങളായാണ് അമിതാഭ് ബച്ചൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഋഷി കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
Leave a Comment