പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാൽ. ആദ്യ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ശ്രേയാ ഘോഷാലും ഭർത്താവ് ശൈലാദിത്യ മുഖപാധ്യായയും. ഇപ്പോഴിതാ സുഹൃത്തുക്കൾ ഓൺലൈൻ വഴി തനിക്കായി ഒരുക്കിയ ബേബി ഷവറിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രേയ.
https://www.instagram.com/p/CNg7KXlg3qO/?utm_source=ig_web_copy_link
ജീവിതത്തിലെ പുതിയൊരു അധ്യായത്തിനായി ഞങ്ങൾ ഒരുങ്ങുകയാണെന്നും ഈ വാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞകൊണ്ടായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ശ്രേയ ലോകത്തെ അറിയിച്ചത്. എശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.
ബാല്യകാല സുഹൃത്തിനെ തന്നെയാണ് ശ്രേയ ജീവിത പങ്കാളിയാക്കിയത്. ശൈലാദിത്യ മുഖോപാധ്യായ എന്നാണ് മുഴുവൻ പേര്. ബോളിവുഡിന് പുറമേ, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ ശ്രേയ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
Post Your Comments