GeneralHollywoodLatest NewsNEWS

വിവാഹിതരാകുമ്പോള്‍ ജാക്ക്മാന് 27 ഡെബ്ബോരയ്ക്ക് 40 ; 25-ാം വിവാഹവാര്‍ഷികം ആഘോഷിച്ച് താരദമ്പതികൾ

ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ഹ്യൂ ജാക്മാനും ഓസ്‌ട്രേലിയന്‍ നടിയും നിര്‍മാതാവുമായ ഡിബോറ ലീ ഫര്‍ണസും. താരദമ്പതികളുടെ 25-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. 1996 ഏപ്രില്‍ 11-നായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹിതരാകുമ്പോള്‍ ഹ്യൂ ജാക്മാന് 27 വയസ്സായിരുന്നു പ്രായം, ഡിബോറയ്ക്ക് 40 വയസ്സും. ഇരുവരുടെയും പ്രായവ്യത്യാസത്തില്‍ ഏതാനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും നീരസം പ്രകടിപ്പിച്ചുവെങ്കിലും അതിനെയെല്ലാം മറികടന്ന് ഇരുവരും വിവാഹിതരാവുകായിരുന്നു. ഇപ്പോള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ താരദമ്പതികള്‍.

“ഡെബ്ബുമായുള്ള വിവാഹജീവിതം ശ്വാസമെടുക്കുന്നത് പോലെ സ്വാഭാവികമായിരുന്നു. നമ്മള്‍ ആദ്യമായി കണ്ടത് മുതല്‍, ഇനിയുള്ള നമ്മുടെ ഭാവിജീവിതം ഒരുമിച്ചായിരിക്കുമെന്ന് എനിക്ക് തോന്നി. ഈ 25 വര്‍ഷക്കാലം നമ്മുടെ പ്രണയം കൂടുതല്‍ ആഴത്തില്‍ വളര്‍ന്നു. തമാശയും ആവേശവും സാഹസികതയും നിറഞ്ഞ് കൂടുതല്‍ ആനന്ദപ്രദവുമായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. നമ്മുടെ പ്രണയവും ജീവിതതവും പങ്കുവയ്ക്കുന്നതില്‍ ഞാന്‍ കൃതാര്‍ഥനാണ്. അതുപോലെ കുടുംബവും. നമ്മള്‍ തുടങ്ങിയിട്ടേയുള്ളു, ഡെബ് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.” ഹ്യൂ ജാക്കമാന്‍ പറയുന്നു.

shortlink

Post Your Comments


Back to top button