ദിലീഷ് പോത്തന്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ജോജി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരു വീട്ടിലെ അച്ഛനും മക്കളും അടങ്ങിയ കുടുംബത്തെ ആസ്പദമാക്കി ഒരുക്കിയ ജോജിയിൽ പ്രധാന സ്ത്രീ കഥാപാത്രമായി എത്തിയത് നടി ഉണ്ണിമായ പ്രസാദാണ്. താരത്തിന്റെ ബിന്‍സി എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
ഇപ്പോള്‍ ചിത്രത്തിലെ അപ്പച്ചന്റെ കൂടെയുള്ള ഒരു സെൽഫി ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിമായ. ശവപ്പെട്ടിയില്‍ ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ് അപ്പച്ചനായി എത്തിയ സണ്ണി. പാനയിലെ വരികളാണ് അടിക്കുറിപ്പായി ഉണ്ണിമായ കുറിച്ചിരിക്കുന്നത്.
”ദോഷമായിട്ടൊന്നും തന്നെ എന്റെ താതന് ചെയ്കയില്ല, എന്നെ അവന് അടിച്ചാലും അവന് എന്നെ സ്നേഹിക്കുന്നു”- ഉണ്ണിമായ ചിത്രത്തിനൊപ്പം കുറിച്ചു. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ചുമ്മാ കിടത്തി അങ്ങ് അപമാനിക്കുവാന്നേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഗുളിക കൊടുത്ത് കൊന്നതും പോരാണ്ട് ഫോട്ടോ എടുത്ത് അപമാനിക്കുകയാണോ എന്നും ചോദിക്കുന്നവരുമുണ്ട്.
Post Your Comments