മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമിടോമി. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയും പാട്ടുകളിലൂടെയും ആരാധക പ്രീതി നേടിയ റിമിടോമി തന്റെ പ്രണയത്തെക്കുറിച്ചു എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന ഷോയിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
” ഇഷ്ടങ്ങളൊക്കെ തോന്നിയിട്ടുണ്ട്. സൺഡേ ക്ലാസില്‍ പഠിക്കുമ്പോള്‍ ചിലരൊക്കെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. പിന്നെ ഒരാൾ അവൻ പൂന്തോട്ടത്തിൽ ഇരിക്കുന്ന ഫോട്ടോ ഒക്കെ കൊണ്ട് തന്നു. പിന്നെ രസകരമായ മറ്റൊരു സംഭവം വീട്ടില്‍ ഫോണില്ലാത്തത് കൊണ്ട് അടുത്ത വീട്ടിലേക്ക് വിളിച്ച് റിമിയ്ക്ക് ഫോണ്‍ കൊടുക്കാമോന്ന് ഒരാൾ ചോദിച്ചതാണ്. പക്ഷേ മമ്മി പോയി ആര്‍ക്കാടാ ഫോണ്‍ കൊടുക്കേണ്ടെന്ന് തിരിച്ച് ചോദിച്ചു. മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എന്നെ പിടിച്ചും രണ്ട് തല്ല്. ഏതോ ഒരുത്തന്‍ അപ്പുറത്ത് വീട്ടിലേക്ക് ഫോണ്‍ വിളിച്ചതിന് എനിക്കാണ് തല്ലു കിട്ടിയത്.” റിമി പറയുന്നു
Post Your Comments