മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രത്തിലൂടെ മണിയന്‍ എന്ന പോലീസ് കഥാപാത്രമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ജോജു ജോര്‍ജ്ജ് എന്ന അഭിനയ പ്രതിഭ. ആ സിനിമയിലെ അഭിനയം നല്ലതാണെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ അതിന്‍റെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ‘നീ നന്നായി ചെയ്തെടാ’ എന്ന് മുഖത്ത് നോക്കി പറഞ്ഞില്ലെന്നും, എന്നാല്‍ മറ്റു പലരോടും എന്റെ അഭിനയത്തെക്കുറിച്ച് പങ്കുവച്ചുവെന്നും ‘നായാട്ട്’ എന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു കൊണ്ട് ജോജു ജോര്‍ജ്ജ് വിശദീകരിക്കുന്നു.
ജോജു ജോര്‍ജ്ജിന്റെ വാക്കുകള്‍
“നായാട്ടിന്റെ കഥ ആദ്യം കേട്ടത് ഞാനാണ്. ജോസഫിന്‍റെ സമയത്ത് കേട്ട കഥ പിന്നീട് പല ചര്‍ച്ചകളിലൂടെ കടന്നു പോയി. കേട്ടപ്പോള്‍ തന്നെ ഏറെ ഇഷ്ടമായ കഥ പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ടിനോട് പറഞ്ഞു. കഥ പറയുന്ന സമയത്ത് ഞാന്‍ അതില്‍ അഭിനയിക്കുമെന്ന് വിചാരിച്ചതേയില്ല. പക്ഷേ ദൈവനിയോഗം പോലെ ആ കഥാപാത്രം എന്‍റെ അടുക്കലെത്തി. ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞത്. അത്രയും ഹെവി കഥാപാത്രമാണ് മണിയന്‍. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളതും മാര്‍ട്ടിനാണ്. കഥാപാത്രം മോശമായാല്‍ ‘എന്ത് വളിപ്പാടാ ഇത്’ എന്ന് പറയുകയും നന്നായാല്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന പ്രത്യേക രോഗമുള്ളയാളാണ് മാര്‍ട്ടിന്‍. അത് കൊണ്ട് മാര്‍ട്ടിനെക്കൊണ്ടു നല്ലത് പറയിക്കുക എന്നതാണ് ‘നായാട്ട്’ ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോഴും നന്നായെന്നു എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ മറ്റു പലരോടും പറഞ്ഞതായി അറിഞ്ഞു”. ജോജു ജോര്‍ജ്ജ് പറയുന്നു.
Post Your Comments