തനിക്ക് കോവിഡ് പോസിറ്റീവായ അനുഭവത്തെക്കുറിച്ച് നടന് ഗിന്നസ് പക്രു. മേക്കപ്പ് അസിസ്റ്റന്റിനു കോവിഡ് വന്നപ്പോള്‍ പരിശോധിച്ചതാണെന്നും, എന്നാല്‍ ദൈവം സഹായിച്ചു തനിക്ക് മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മനോരമയുടെ സണ്‍ഡേ സംപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് ഗിന്നസ് പക്രു. കൂടാതെ തന്റെ മകളുടെ സിനിമയോടുള്ള താല്പര്യത്തെക്കുറിച്ചും ഗിന്നസ് പക്രു പങ്കുവയ്ക്കുന്നു.
ഗിന്നസ് പക്രുവിന്റെ വാക്കുകള്‍
“കോവിഡിനെ കീഴടക്കുകയല്ല. മറി കടന്നു എന്നു പറയുന്നതാണ് നല്ലത്. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. മേക്കപ്പ് അസിസ്റ്റന്റിനു പോസിറ്റീവായപ്പോള്‍ പരിശോധിച്ചതാണ്. അപ്പോള്‍ എനിക്കും പോസിറ്റീവ്. പിന്നീട് ക്വാറന്റീനില്‍ കഴിഞ്ഞു. ദൈവം സഹായിച്ചു മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. വീട്ടില്‍ ആരും പോസിറ്റീവ് ആയില്ല എന്നതും ദൈവാനുഗ്രഹം.
മകളെക്കുറിച്ച് ഗിന്നസ് പക്രു
മകള്‍ ദീപ്ത കീര്‍ത്തി ഇപ്പോള്‍ ചില നൃത്ത പരിപാടികളൊക്കെയായി കലാരംഗത്തേക്ക് വരുന്നുണ്ട്. ഇനി ഏഴാം ക്ലാസിലേക്കാണ്. ഡാന്‍സിനൊപ്പം വരയും ഇഷ്ടമാണ്. സിനിമകളോടും താല്പര്യമുണ്ട്. അവളുടെ താല്പര്യം എന്താണോ അത് പ്രോത്സാഹിപ്പിക്കാനാണ് എന്റെയും ഭാര്യ ഗായത്രിയുടെയും തീരുമാനം”. ഗിന്നസ് പക്രു പറയുന്നു
Post Your Comments