ബിഗ് ബോസ് സീസൺ 2 വിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച മത്സരാർത്ഥിയാണ് ദയ അശ്വതി. സീസൺ 3 യിലെ തന്റെ പ്രിയപ്പെട്ട മത്സരാർഥി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഫിറോസും സജ്നയുമാണ് ദയ അശ്വതിയുടെ പ്രിയപ്പെട്ട ബിബി 3യി ലെ മത്സരാർഥികൾ.
ദമ്പതികളെ ഇഷ്ടപ്പെടാനുള്ള കാരണവും ദയ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖത്തുനോക്കി കാര്യങ്ങൾ പറയേണ്ടവരോട് പറയേണ്ട പോലെ, ഒളിവും മറവുമില്ലാതെ പറയും. ആരോടും വ്യക്തിവൈരാഗ്യം കാത്തുസൂക്ഷിച്ച് നടക്കാറില്ല. സജ്നയും ഫിറോസും വന്നതിൽ പിന്നെയാണ് വീടിനകത്ത് ഒരു ചലനമുണ്ടായതെന്നും ദയ പറയുന്നു.
ബിഗ് ബോസ് സീസൺ 3 ലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഫിറോസും സജ്നയും. ഷോ ആരംഭിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷമാണ് ദമ്പതിമാർ ഷോയിൽ എത്തുന്നത്. ആദ്യ ദിവസം മുതൽ മറ്റ് മത്സരാർത്ഥികളെ വിഷമിപ്പിച്ചും വേദനിപ്പിച്ചും ഇമോഷണലി തകർത്തുമാണ് ഇവർ മുന്നേറുന്നത്. ഇവരുടെ ഗെയിം പ്ളാൻ തന്നെ ഇമോഷണലി മറ്റുള്ളവരെ തകർക്കുക എന്നതാണ്.
Post Your Comments