CinemaGeneralLatest NewsNew ReleaseNEWS

സിനിമാസെറ്റിലെ ആക്രമണം; ചിത്രീകരണത്തിന് പൂർണസംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ

 പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തിയും മുസ്ളിം ഹിന്ദു പ്രണയം പറഞ്ഞും നടത്തിയ ഷൂട്ടിംഗ് നിർത്തിവെച്ച സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായി ഡി വൈ എഫ് ഐ. സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ എല്ലാവിധ സംരക്ഷണവും നല്‍കുമെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള സംഘപരിവാര്‍ സംഘടനകളുടെ അതിക്രമം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നും ഡിവൈഎഫ്ഐ കടമ്പഴിപ്പുറം മേഖല കമ്മിറ്റി വ്യക്തമാക്കി.

Also Read:കേരള ഫുഡ് ആണ് എനിക്ക് ഇവിടെ ഇഷ്ടപ്പെടാതിരുന്ന ഒരേയൊരു കാര്യം: കിഡ്സ് സൂപ്പര്‍ സ്റ്റാര്‍ മോണിക്ക ശിവ പങ്കുവയ്ക്കുന്നു

ഇതിനിടെ ക്ഷേത്ര പരിസരത്ത് ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സിനിമയുടെ പൂജ കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് പ്രശ്നം ഉണ്ടായത്. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്ത സംഭവത്തിൽ കടമ്പിഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്മണ്യന്‍, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരുടെ അറസ്റ്റാണ് ശ്രീകൃഷ്ണപുരം പൊലീസ് രേഖപ്പെടുത്തിയത്.

ഹിന്ദു- മുസ്ലീം പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്ഷേത്രഭൂമിയിൽ ലീഗിൻ്റെ കൊടിയുയർത്തി ക്ഷേത്രത്തെ തന്നെ കളങ്കപ്പെടുത്താനാണ് അണിയറ പ്രവർത്തകർ ശ്രമിച്ചതെന്ന് ബിജെപി അനുഭാവികൾ വ്യക്തമാക്കിയിരുന്നു. സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button