CinemaGeneralLatest NewsMollywoodNEWS

‘ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്’; അര്‍ച്ചന കവി

ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അര്‍ച്ചന കവിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി & മി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,സ്പാനിഷ് മസാല തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അര്‍ച്ചന കവി. ഏറെ നാളുകളായി ചലച്ചിത്രലോകത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു നടി. കൊമേഡിയന്‍ അബീഷ് മാത്യുവുമായുള്ള വിവാഹത്തിന് ശേഷം അര്‍ച്ചന അഭിനയത്തില്‍ സജീവമായിരുന്നില്ല.

നാല് വര്ഷം മുമ്പ് വിവാഹിതരായ അര്‍ച്ചനയും അബീഷും. അടുത്തിടെയാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം ഒരു വ്ളോഗറും കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അര്‍ച്ചന. ഇപ്പോള്‍, അര്‍ച്ചന പങ്ക് വച്ചവീഡിയോ ആണ് വൈറലായത്. നിരവധി ചോദ്യങ്ങള്‍ അര്‍ച്ചന ഒഴിവാക്കിയെങ്കിലും ഒരു ആരാധകന്റെ ചോദ്യത്തിന് അര്‍ച്ചന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘നമ്മളെ ഒട്ടും കെയര്‍ ചെയ്യാത്ത ഒരാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ, അനുകൂലിക്കുന്നുണ്ടോ ഇല്ലയോ?’ എന്നാണ് ആരാധകന്‍ അര്‍ച്ചനയോടായി ചോദിക്കുന്നത്.’തീര്‍ച്ചയായും, പക്ഷേ നമ്മള്‍ക്ക് ഒരാളോടുള്ള സ്നേഹവും കെയറും പെട്ടെന്ന് ഇല്ലാതെയാക്കുവാനും വല്ലാത്ത ബുദ്ധിമുട്ടാണ്’,എന്നായിരുന്നു നടിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button