
മകളുടെ പിറന്നാള്‍ ദിനത്തില്‍ മകളോടൊപ്പം ആഘോഷിക്കാൻ കഴിയാത്തതിൻ്റെ നിരാശ പങ്കുവച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാള്‍. കൊവിഡ് ബാധിച്ചതിനാൽ മകളെ കാണാനോ ആശംസകൾ അറിയിക്കാനോ സാധിക്കാത്തതിൻ്റെ വിഷമമാണ് അനീഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
അനീഷ് ഉപാസനയുടെ കുറിപ്പ്:
എടാ..കോറോണേ..ഇന്നെന്റെ മോളുടെ ബര്‍ത്തഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്… അവന്റെയൊരു റിസള്‍ട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ…
ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.. അച്ഛന്റെ പൊന്നിന് പിറന്നാള്‍ ആശംസകള്‍… അച്ഛന്‍ ഓടി വരാ ട്ടോ പൊന്നേ…
മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകള്‍. അതേസമയം, നടി അഞ്ജലി നായരുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.
Post Your Comments