ടെലിവിഷൻ ആരാധകരുടെ പ്രിയ താരമാണ് അനുശ്രീ. പ്രകൃതി എന്ന പേരിലാണ് അനു സീരിയൽ രംഗത്ത് അറിയപ്പെടുന്നത്. ക്യാമറമാൻ വിഷ്‌ണുവുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത് ദിവസങ്ങൾക്ക് മുൻപാണ്. അരയന്നങ്ങളുടെ വീട് സീരിയലിനിടയില്‍ വെച്ചായിരുന്നു പ്രകൃതിയും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായി മാറുന്നത്. വിഷ്ണുവിനെ നന്നായി മനസ്സിലാക്കിയപ്പോള്‍ ഒരുമിച്ച് ജീവിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. പ്രണയത്തിലായപ്പോള്‍ വീട്ടിൽ നിന്നും എതിര്‍പ്പുകൾ
നേരിട്ടിരുന്നു.
തങ്ങളുടെ ബന്ധത്തിന് അധികം ആയുസ്സില്ലെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്. ഈ വര്‍ക്ക് തീര്‍ന്നാല്‍ ഈ പ്രണയവും തീരുമെന്നായിരുന്നു കമന്റുകള്‍. വിഷ്ണു അമ്മയുമായി സംസാരിച്ചിരുന്നുവെങ്കിലും എതിര്‍പ്പ് അയഞ്ഞിരുന്നില്ല. ഒരു വര്‍ഷം കാത്തിരിക്കാനായി പറഞ്ഞിരുന്നുവെങ്കിലും വീട്ടുകാര്‍ വേറെ വിവാഹം നോക്കുകയായിരുന്നു. വിഷ്ണുവിനൊപ്പമല്ലാതെ വേറൊരു വിവാഹമില്ലെന്ന് പ്രകൃതി വീട്ടില്‍ അറിയിക്കുകയായിരുന്നു.
read also:മൊട്ടേന്ന് വിരിഞ്ഞില്ല, അതിന് മുന്‍പ് തുടങ്ങിയോന്ന് ചോദിച്ച് എന്നെ പിടിച്ചും രണ്ട് തല്ല്; റിമിടോമി
”വിഷ്ണുവിനൊപ്പം പോവുകയാണ്, മറ്റൊരു വിവാഹം എനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് ഞാന്‍ അന്ന് വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടിലുള്ളവരെല്ലാം തടയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും താരം തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം മിണ്ടാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. സാധാരണ പോലെയായിരുന്നില്ല ഞങ്ങളുടെ പ്രണയം. വിഷ്ണുവിന്റെ ക്യാരക്ടറാണ് തന്നെ ആകര്‍ഷിച്ചതെന്നും” താരം പറയുന്നു.
Post Your Comments