GeneralLatest NewsMollywoodNEWS

മക്കൾക്ക് ആതിര എന്ന നടിയെ അറിയില്ല; മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ നടി ഇന്ന് കാറ്ററിങ് ജീവനക്കാരി

ആളുകള്‍ക്ക് നല്ല ആഹാരം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കില്‍ മാത്രമേ അവര്‍ നാളെയും നമ്മളെ വിളിക്കു

ദാദാസാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ആതിരയെ മലയാളികൾ മറന്നിട്ടുണ്ടാകില്ല. വളരെക്കുറച്ചു കാലം ലോകത്ത് നിന്ന ആതിരയുടെ ഇപ്പോഴത്തെ ജീവിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. അഞ്ചോളം ചിത്രങ്ങളിൽ മാത്രം അഭിനയിച്ച ആതിര വിവാഹത്തോടെ സിനിമ ജീവിതം ഉപേക്ഷിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ കൂടിയോ സീരിയലില്‍ കൂടിയോ തനിക്ക് തിരിച്ച്‌ വരവ് ഉണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് താരം. 2004ല്‍ പാചക വിദഗ്ദനായ വിഷ്ണു നമ്പൂതിരിയുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ആതിര പിന്മാറിയത്. വിഷ്ണുവുമായുള്ള വിവാഹം കഴിയുമ്പോള്‍ നൂഡില്‍സും ചായയും മാത്രം ഉണ്ടാക്കാന്‍ അറിയുമായിരുന്ന ആതിര ഇന്നു 500 പേര്‍ക്കുള്ള സദ്യ ഉണ്ടാക്കാന്‍ താനും ഭര്‍ത്താവും മാത്രം മതിയെന്ന് അഭിമാനത്തോടെ പറയുകയാണ്.

read also:നട്ടെല്ലില്‍ മൂന്നാല് സ്‌ക്രൂവും വെച്ച്‌ ആ പെണ്ണ് ഓടിയില്ലേ, വേദന വന്ന് കാല്‍ ഇടറിയപ്പോള്‍ അവള്‍ വീണുപോയില്ല!

”മറ്റ് ജോലികള്‍ പോലെയല്ല പാചകം. നമ്മുടെ ജോലിയുടെ ഫലം വളരെ പെട്ടന്ന് തന്നെ പാചകത്തില്‍ അറിയാന്‍ പറ്റും. കാരണം നമ്മള്‍ ഓര്‍ഡര്‍ അനുസരിച്ചുള്ള സാധനങ്ങള്‍ ആവശ്യക്കാരുടെ പക്കല്‍ എത്തിച്ച്‌ കൊണ്‍ടുത്തിട്ട് വീട്ടില്‍ വരുമ്ബോഴേ വിളി വരും നമ്മുടെ പാചകം നല്ലതാണോ അല്ലയോ എന്ന്. അത് കൊണ്ട് തന്നെ ആളുകള്‍ക്ക് നല്ല ആഹാരം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എങ്കില്‍ മാത്രമേ അവര്‍ നാളെയും നമ്മളെ വിളിക്കു.” ആതിര പങ്കുവയ്ക്കുന്നു

” ഞാന്‍ അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ടി വി യില്‍ കാണുമ്ബോള്‍ മക്കള്‍ക്ക് അതിശയം തോന്നുകയോ തുള്ളിച്ചാടുകയോ ഒന്നും ചെയ്യാറില്ല. കാരണം അവര്‍ക്ക് ആതിര എന്ന നടിയെ അറിയില്ല. ആതിര എന്ന അവരുടെ അമ്മയെ മാത്രമേ അറിയൂ. ഓര്‍ഡര്‍ ചെയ്ത ആഹാരം എത്തിക്കുമ്ബോള്‍ ചില വീട്ടുകാര്‍ എനിക്കൊപ്പം ചിത്രങ്ങള്‍ എടുക്കും. എന്നിട്ട് എന്താ അഭിനയത്തിലേക്ക് തിരിച്ച്‌ വരാത്തത് എന്നൊക്കെ ചോതിക്കാരുമുണ്ട്. സിനിമയില്‍ ക്യാമറയ്ക്ക് മുന്നില്‍ റീട്ടേക്കുകള്‍ എത്ര വേണമെങ്കിലും എടുക്കാന്‍ കഴിയും. എന്നാല്‍ പാചകത്തി അത് പറ്റില്ല. അവിടെ കൂട്ട് നന്നായിരിക്കണം” ആതിര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button