BollywoodGeneralLatest NewsNEWSSocial Media

പരസ്പരം പ്രശംസിച്ച് താപ്സിയും കങ്കണയും ; ശത്രുക്കൾ തമ്മിൽ ഒന്നിച്ചോ എന്ന് സോഷ്യൽ മീഡിയ ? വീഡിയോ

അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും എന്നും വിസ്മയിപ്പിക്കുന്ന ബോളിവുഡ് താരങ്ങളാണ് കങ്കണ റണാവത്തും താപ്സി പന്നുവും. അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും രണ്ടു തലത്തിൽ നിൽക്കുന്ന ഇരുവരും തമ്മിൽ വാക്പോരുകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പരസ്പരം പ്രശംസിച്ച്  ഇരുവരും പങ്കുവെച്ച ട്വീറ്റുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

അടുത്തിടെ നടന്ന ഫിലിം ഫെയറിൽ മികച്ച നടിക്കുള്ള അവാർഡ് താപ്സി പന്നുവിനായിരുന്നു. തപ്പഡിലെ പ്രകടനമാണ് താരത്തെ മികച്ച നടിയാക്കിയത്. അവാർഡ് സ്വീകരിച്ചതിന് പിന്നാലെ കങ്കണയെ പ്രശംസിച്ച് താപ്സി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. തന്റെ പ്രകടനം കൊണ്ട് അതിരുകൾ ഭേദിക്കുന്ന നടിയാണ് കങ്കണ എന്നാണ് താരം പറഞ്ഞത്. അതിരുകള്‍ ഭേദിക്കുന്നതിന് നന്ദി കങ്കണ. ഓരോ വര്‍ഷവും നിങ്ങള്‍ നിങ്ങളുടെ അഭിനയത്തിന്റെ അളവുകോല്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്- താപ്സി പറഞ്ഞു.

https://twitter.com/i/status/1380465902852960259

അതിന് പിന്നാലെയാണ് ഈ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് കങ്കണയും രം​ഗത്തെത്തിയത്. “നന്ദി താപ്സി പന്നു, ഫിലിം ഫെയർ പുരസ്കാരം നീ അർഹിക്കുന്നതാണ്, നിന്നേക്കാൾ മറ്റാരും അത് അർഹിക്കുന്നില്ല” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button