
ഗംഭീര വർക്കൗട്ടുമായി ആരാധകരെ ഞെട്ടിച്ച് നടി സുരഭി ലക്ഷ്മി. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ശരീര സൗന്ദര്യത്തിന് അധികം പ്രാധാന്യം നൽകാതിരുന്ന ആളായിരുന്നു സുരഭി. എന്നാൽ ജിമ്മിൽ വർക്കൗട്ട് ചെയ്ത് തുടങ്ങിയതോടെയാണ് ഇതിന്റെ ഗുണം മനസിലായി തുടങ്ങിയതെന്ന് സുരഭി പറയുന്നു.
https://www.facebook.com/SurabhiLakshmiActress/posts/2955681654651442
അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ‘പത്മ’യിലെ നായകൻ അനൂപ് മേനോന് ആണ്. കഥ, തിരക്കഥ, സംഭാഷണമെഴുതി സിനിമ സംവിധാനം ചെയ്യുന്നതും അനൂപ് മേനോന് തന്നെ. അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
Post Your Comments