ജോജിക്ക് ഇരകളുമായി സാമ്യമുണ്ട് എന്ന് പറയുന്നുണ്ടെങ്കിൽ അതൊരു കോംപ്ലിമെന്റ് ആണെന്നും, അങ്ങനെ പറയുന്നവർ ഇരകളും ജോജിയും മനസ്സിലാക്കിയിട്ടില്ല എന്നും തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ.
മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോജിക്ക് ഇരകളുമായി സാമ്യമുണ്ട് എന്ന് പറയുന്നുണ്ടെങ്കിൽ അതൊരു കോംപ്ലിമെന്റ് ആണ്. അതുമായി താരതമ്യം ചെയ്യപ്പെടുന്നത് തന്നെ വലിയ കാര്യമാണ്. ഇരകളുടെ മൂഡ് ഉണ്ട് എന്നല്ലാതെ വലിയ ബന്ധമില്ല. റബ്ബർ തോട്ടം ഒക്കെ കണ്ടിട്ട് തോന്നുന്നതാകാം. അങ്ങനെ പറയുന്നവർ ഇരകളും ജോജിയും മനസ്സിലാക്കിയിട്ടില്ല എന്ന് ഞാൻ പറയും. ബേബിയുടെ ചില എലെമെന്റ്സ് ഉണ്ട് ജോജിക്ക്. ജോജിക്ക് കൂടുതലും ആർത്തിയാണ്. ബേബി റിബൽ ആണ്, സൊസൈറ്റിയെ ഉപയോഗിക്കാനും പറ്റിക്കാനുമൊക്കെ കഴിയുന്ന ഒരാളാണ് ജോജി’. ശ്യാം പറഞ്ഞു.
ചിത്രത്തിന് ക്രൈം പശ്ചാത്തലമാക്കിയത് ബോധപൂർവമാണെന്നും ശ്യാം പറഞ്ഞു. ‘ക്രൈം മനുഷ്യർക്ക് വളരെ താല്പര്യമുള്ള വിഷയമാണ്. ഈ ജോണർ സത്യത്തിൽ, എനിക്ക് ഈസി ആയി അനുഭവപ്പെട്ടു. കാലം കടന്നുപോകുന്തോറും എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് അല്ല എന്ന് നമുക്ക് തോന്നുന്നുണ്ട്, അത് നമ്മുടെ എഴുത്തിലേക്കും ഫിലിം മേക്കിങ്ങിലേക്കും വരുന്നതാണ്,. ഗ്രേ ഏരിയയിൽ കഥാപാത്രം നിൽക്കുമ്പോഴാണ് ഒരു നടന് അഭിനയിക്കാൻ എളുപ്പമെന്നും ശ്യാം പുഷ്ക്കരൻ പറഞ്ഞു.
Post Your Comments