ധൂം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മലയാളികൾ ഉൾപ്പടെയുള്ള പ്രേക്ഷകർക്ക് പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് റിമി സെന്‍. അഭിഷേക് ബച്ചൻ നായകനായെത്തിയ ധൂം എന്ന ചിത്രം ഗംഭീര വിജയം നേടിയെങ്കിലും റിമി സെന്നിന് ബോളിവുഡിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം തുറന്നു പറഞ്ഞത്.
കുറച്ചു വര്‍ഷങ്ങള്‍ക്കൂടി കഷ്ടപ്പെടാന്‍ തയ്യാറായിരുന്നെങ്കില്‍ താനും ബോളിവുഡിൽ വലിയ ഒരു നടിയായി അറിയപ്പെടുമായിരുന്നെന്നും റിമി പറയുന്നു. കരിയറിൽ അഭിനയിച്ച വലിയ സിനിമകളില്‍ പോലും വെറുമൊരു ഫര്‍ണിച്ചറായിരുന്നു താനെന്ന് റിമി പറഞ്ഞു. ആ കാലഘട്ടങ്ങളിൽ പ്രതിഫലം മാത്രമാണ് താന്‍ നോക്കിയിരുന്നതെന്നും റിമി പറയുന്നു. താന്‍ ചെറുപ്പമായിരുന്നുവെന്നും അതിന്റെ പക്വതയില്ലായ്മ തനിക്കുണ്ടായിരുന്നുവെന്നുമാണ് റിമി പറയുന്നത്.
”അന്ന് എനിക്ക് പക്വതയുണ്ടായിരുന്നില്ല. ചെറുപ്പമായിരുന്നു അഗ്രസ്സീവ് ആയിരുന്നു. ഒരുപാട് വര്‍ക്ക് ലഭിച്ചിരുന്നു. ഞാന്‍ ഫ്ളോയ്ക്ക് ഒപ്പം നീങ്ങി. പണം മാത്രമാണ് നോക്കിയിരുന്നത്. ഞാന്‍ ധൂം ചെയ്തു, ഹേരാ ഫേരി ചെയ്തു. ഹംഗാമ, ഗോല്‍മാല്‍ ഒക്കെ ചെയ്തു. എല്ലാത്തിലും വെറും ഫര്‍ണിച്ചറായിരുന്നു എന്റെ കഥാപാത്രം. അന്ന് സിനിമാ ലോകം പുരുഷ കേന്ദ്രീകൃതമായിരുന്നു. ഇന്ന് കണ്ടന്റാണ് ഹീറോ. അന്നത്തെ കാലത്ത് ഹീറോ മാത്രമായിരുന്നു ഹീറോ. ഒടിടി പ്ലാറ്റുഫോമുകള്‍ എല്ലാം മാറ്റിമറിച്ചു. ഇന്നത്തെ ഫിലിംമേക്കര്‍മാര്‍ ധൈര്യശാലികളാണെന്നും നൂറ് കോടി നേടുന്ന ചിത്രങ്ങള്‍ ഒരുക്കുക എന്ന ബാധ്യത അവര്‍ക്കില്ലെന്നും റിമി പറയുന്നു. ക്വിറ്റ് ചെയ്യാന്‍ തീരുമാനിക്കും മുമ്പ് വേണ്ടത്ര ഫൈറ്റ് ചെയ്യാന്‍ താന്‍ തയ്യാറായില്ലെന്നതാണ് തന്റെ പിഴവെന്നും റിമി പറയുന്നു. ഇന്ന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സിനിമകള്‍ കാണുമ്പോള്‍ എന്താണ് നേടിയതെന്ന് ചിന്തിക്കും. ഒന്നുമില്ലെന്നായിരിക്കും ഉത്തരമെന്നും റിമി കൂട്ടിച്ചേർത്തു.
Post Your Comments