പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും.. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്.
ഇപ്പോഴിതാ ഫഹദുമൊത്തുളള ഒരു പ്രഭാത സെൽഫിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചില പ്രഭാതങ്ങളിൽ ഞങ്ങൾ സെൽഫി മൂഡിലാണ് എന്നുപറഞ്ഞുകൊണ്ടാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CNeJCa3pBrX/?utm_source=ig_web_copy_link
ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. താരങ്ങളായ വിനയ് ഫോർട്ട്, അനുപമ പരമേശ്വരൻ തുടങ്ങിയവരും ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തി. നസ്രിയ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
Post Your Comments