BollywoodCinemaGeneralLatest NewsNEWS

മേജർ ; ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

2021 ജൂലൈ രണ്ടിനാണ് മേജര്‍ റിലീസ് ചെയ്യുന്നത്

മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മേജർ. ശശി ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായെത്തുന്ന ശോഭിത ധുലിപാലയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.

മുംബൈ 26/11 ആക്രമണം നടന്ന സമയത്ത് തീവ്രവാദികള്‍ ബന്ദികളാക്കിയവരുടെ കൂട്ടത്തിലുള്ള ഒരാളായാണ് ശോഭിത ചിത്രത്തിലെത്തുന്നത്. 2021 ജൂലൈ രണ്ടിനാണ് മേജര്‍ റിലീസ് ചെയ്യുന്നത്. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്‍ണനായെത്തുന്നത്.

ഏപ്രില്‍ 12ന് ചിത്രത്തിന്റെ മലയാളം ടീസര്‍ പുറത്തിറങ്ങും. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്‍ണന്‍ വെടിയേറ്റു മരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button