ബോളിവുഡ് നടൻ ജാക്കിഷ്റോഫ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ’ഒറ്റ്’ എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ഗോവയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ അടുത്ത ആഴ്ച ജാക്കി ഷ്റോഫ് ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.
വിനയൻ സംവിധാനം ചെയ്ത അതിശയനിലാണ് ജാക്കി ഷ്റോഫ് ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
തീവണ്ടിയിലൂടെ തുടക്കമിട്ട ടി.പി ഫെല്ലിനിയാണ് ’ഒറ്റ്’ സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. ദ് ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. സജീവിന്റേതാണ്. വിജയ് ഛായാഗ്രഹണവും എ. എച്ച ് കാശിഫ് സംഗീത സംവിധാനവും നിർവഹിക്കുന്നു. മലയാളത്തിലും തമിഴിലുമായാണ് സിനിമ എത്തുന്നത്.
Post Your Comments