
ആരാധകരെ ആവേശത്തിലാക്കിയ ഗോഡ്സില്ലയും കിംഗ് കോങ്ങും നേർക്കുനേർ എത്തുന്ന ചിത്രമാണ് ‘ഗോഡ്സില്ല വേഴ്സസ് കിങ് കോങ്’. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബോക്സ് ഓഫീസ് തകർത്ത് പ്രദർശനം തുടരുകയാണ്. രണ്ടാഴ്ചകൊണ്ട് 132.7 മില്യൺ ഡോളർ ആണ് ചിത്രം നേടിയത് എന്നാണ് പുറത്തു വരുണൻ റിപ്പോർട്ടുകൾ. അതായത് ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 993 കോടി രൂപ. ആഡം വിൻഗാർഡ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 26നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്.
ലെജൻഡറി എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ടൺ ഉൾപ്പടെ ആറ് പേർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വാർണർ ബ്രദേഴ്സ് ആണ് ചിത്രം ലോകത്തുടനീളം വിതരണത്തിനെത്തിച്ചത്. പ്രദർശനത്തിനെത്തി ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 48.5 മില്യൺ ഡോളർ (363 കോടി രൂപ) കളക്ഷൻ ആണ് ചിത്രം നേടിയത്. കോവിഡ് പശ്ചാത്തലത്തിൽ ആദ്യമായാണ് തിയേറ്ററിലെത്തിയ ഒരു ചിത്രം ഇത്രയും വലിയ തുക കളക്ഷൻ നേടുന്നത്. ഗോഡ്സില്ല vs കോങ്ങിന് മുമ്പ് വണ്ടർ വുമൺ 1984, ടോം ആൻഡ് ജെറി എന്നിവയും പ്രദർശനത്തിനെത്തിയിരുന്നു.
മൂന്ന് ദിവസംകൊണ്ട് വണ്ടർവുമൺ 16.7 (125 കോടി രൂപ) മില്യൺ ഡോളറും ടോം ആൻഡ് ജെറി 14 മില്യൺ (104 കോടി രൂപ) ഡോളറുമാണ് നേടിയത്. ഗോഡ്സില്ല vs കോങ്ങിന് കൂടാതെ സോണി പിക്ചേഴ്സിന്റെ ഹൊറർ ചിത്രം ദി അൺഹോളിയും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയിരുന്നു. 1,850 ലൊക്കേഷനുകളിൽ നിന്നായി 3.2 മില്യൺ ഡോളർ (23 കോടി രൂപ) ആണ് ചിത്രം നേടിയത്.
Post Your Comments