![](/movie/wp-content/uploads/2018/02/dileesh.jpg)
ജോജിയുടെ പ്ലോട്ട് ഐഡിയയിലേക്ക് എത്തിയതിന് ശേഷം നമ്മൾ ആദ്യം എടുത്തൊരു തീരുമാനം മാക്ബത്തിനെ എത്രത്തോളം ഉപേക്ഷിക്കാം എന്നുള്ളതാണെന്ന് സംവിധായകൻ ദിലീഷ് പോത്തൻ. നാടകത്തെ അതേപോലെ പിന്തുടരണ്ട എന്ന് തീരുമാനിച്ചിരുന്നതായും ദിലീഷ് പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോജിയുടെ പ്ലോട്ട് ഐഡിയയിലേക്ക് എത്തിയതിന് ശേഷം നമ്മൾ ആദ്യം എടുത്തൊരു തീരുമാനം മാക്ബത്തിനെ എത്രത്തോളം ഉപേക്ഷിക്കാം എന്നുള്ളതാണ്. ആ നാടകത്തിനെ അതുപോലെ പിന്തുടരണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു. ഈ പ്ലോട്ട് ഐഡിയ അതിന്റെ സ്വതന്ത്രമായ വളർച്ചക്ക് വിട്ടു. ഈ ആശയങ്ങളിൽ നിന്നു കൊണ്ട് തന്നെ അതിനോട് സ്വാഭാവികമായി ബന്ധപ്പെടുന്ന പോയിന്റുകൾ ബന്ധപ്പെടുത്തിയും വിയോജിപ്പുള്ളതിനെ അങ്ങനെ തന്നെയും വച്ചു’. ദിലീഷ് പറഞ്ഞു.
‘അല്ലാതെ ഷേക്സ്പിയറിന്റെ നാടകം അതിന്റെ എല്ലാ ഘടനയോടും കൂടി പുനരവതരിപ്പിക്കാനുള്ള ഒരു ശ്രമമൊന്നും ആയിരുന്നില്ല ജോജി’. ദിലീഷ് പറഞ്ഞു
Post Your Comments