BollywoodGeneralLatest NewsNEWS

നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു

വിടവാങ്ങിയത് 'മഹാഭാരത'ത്തിലെ 'ഇന്ദ്രൻ'

ലുധിയാന: ഹോളിവുഡ് നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു. 73 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യനില വഷളായിരുന്നു. വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും സഹോദരി സത്യദേവി പറഞ്ഞു.

ബി.ആർ. ചോപ്രയുടെ ‘മഹാഭാരതം’ പരമ്പരയിൽ ഇന്ദ്രന്‍റെ വേഷത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചൻ എന്ന പേരിൽ സതീഷ് കൗൾ അറിയപ്പെട്ടിരുന്നു. ഒരുകാലത്ത് പഞ്ചാബി സിനിമയിലും ടി.വി പരമ്പരകളിലും നിറസാന്നിധ്യമായിരുന്നു. 300ഓളം വേഷങ്ങൾ ചെയ്തിട്ടുണ്ട്.

കോവിഡ് കാലത്ത് സാമ്പത്തിക പരാധീനതകൾ മൂലം പ്രയാസത്തിലായ താരം സഹായത്തിന് അഭ്യർഥിച്ചത് വാർത്തയായിരുന്നു. സാമ്പത്തികമായി ഏറെ തകർന്ന ഇദ്ദേഹം ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞത്. പിന്നീട്, ഒരു വാടകവീട്ടിലേക്ക് മാറുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button