
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘രണ്ട്’. ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യാവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട് ‘. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എം ജയചന്ദ്രനാണ്. ബിനുലാൽ ഉണ്ണിയുടെയാണ് കഥയും തിരക്കഥയും.
വിഷ്ണു ഉണ്ണികൃഷ്ണൻ, അന്ന രേഷ്മ രാജൻ, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, സുബീഷ് സുധി, മുസ്തഫ, രാജേഷ് ശർമ്മ, സ്വരാജ് ഗ്രാമിക, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂർ, രഞ്ജിത്ത്, ബിനു തൃക്കാക്കര, ശ്രീലക്ഷ്മി, മാല പാർവ്വതി, മറീന മൈക്കിൾ, മമിതാ ബൈജു, പ്രീതി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Post Your Comments