മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ഇനി ആമസോൺ പ്രൈം വീഡിയോയിൽ

ഏപ്രിൽ 14-നാണ് ചിത്രം ആമസോണിൽ റിലീസ് ചെയ്യുന്നത്

മമ്മൂട്ടി നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി പ്രീസ്റ്റ്’. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്.  ഏപ്രിൽ 14-നാണ് ചിത്രം ആമസോണിൽ റിലീസ് ചെയ്യുന്നത്.

ഇന്ത്യയിലേയും 240 രാജ്യങ്ങളിലെയും പ്രൈം അം​ഗങ്ങൾക്ക് ചിത്രം ഓൺലൈനിൽ കാണാനാകും.

ചിത്രത്തിൽ പുരോഹിതന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നായിരുന്നു നിർമാണം.

Share
Leave a Comment