പ്രേഷകരുടെ പ്രിയ ഗായികയാണ് സിത്താര. ഇത്രയേ തിരക്കാണെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുള്ള സിത്താര എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മകൾ സായുവിന്റെ ഒരു മനോഹര വീഡിയോയാണ് സിത്താര പങ്കുവെച്ചിരിക്കുന്നത്.
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് വിഡിയോയിൽ പറയുന്നത്. അമ്മമ്മ കാണാതെ രഹസ്യമായി എടുത്ത വിഡിയോ സിത്താര തന്നെയാണ് പങ്കുവെച്ചത്. കാരറ്റ് കടിച്ചു തിന്നുകൊണ്ടാണ് സായുവിന്റെ ആരോഗ്യ സന്ദേശം.
https://www.instagram.com/tv/CNbWX_uJEUQ/?utm_source=ig_web_copy_link
വെൽകം ടു മൈ ഡ്രാഫ്റ്റ്സ്… ഹെൽത്തി ഈറ്റിങ് ആണ് വിഷയം!! പൊറോട്ട എത്തിയപ്പോ ചെറുതായൊരു ചാഞ്ചാട്ടം (സ്വാഭാവികം )!!! പിന്നെ പല്ലിന്റെ കാര്യം, (അതിന് പല്ലെവിടെ സായൂ!!!!!) NB: അമ്മമ്മ കാണാതെ ഫോണിൽ വീഡിയോ ഷൂട്ട് ചെയുന്നതിനാൽ ഒരു ചെറിയ കള്ളലക്ഷണം ഇല്ലാതില്ല ! സബ്സ്ക്രൈബ് ക്വിക്ക് ദി ബെൽ ഐക്കൺ- എന്ന അടിക്കുറിപ്പിലാണ് സിത്താര മകളുടെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോ രസകരമാണെങ്കിലും സായു പറയുന്ന കാര്യങ്ങളെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായി ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് സായു പറയുന്നു. പൊറോട്ട എപ്പോഴും കഴിച്ചാൽ അസുഖം വരുമെന്നാണ് സായുവിന്റെ ഉപദേശം. കൂടാതെ പല്ലിൻ്റെ സംരക്ഷണത്തിനായി രണ്ട് നേരം പല്ലു തേക്കണമെന്നും പറയുന്നു. കുറേ വെള്ളം കുടിക്കണമെന്നും പറയുന്നുണ്ട്.
നേരത്തെ അമ്മയുടെ പാട്ടുകൾ പാടിയും സായു പ്രേഷകരുടെ മനം കവർന്നിട്ടുണ്ട്. അമ്മാമയ്ക്ക് ഒപ്പം പൊതുവേദികളിലും സായു എത്താറുണ്ട്.
Post Your Comments