കഴിഞ്ഞ ദിവസമായിരുന്നു നടിയും നിർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയായത്. വിവാഹത്തിന്റെ തുടക്കംമുതൽ എല്ലാ കാര്യങ്ങൾക്കും നേതൃത്വം വഹിച്ചുകൊണ്ട് നടിയും സഹോദരിയുമായി സംയുക്ത വർമ്മ മുമ്പിൽ തന്നെ ഉണ്ടായിരുന്നു. വിവാഹത്തിനെത്തിയ സംയുക്തയുടെയും ബിജു മേനോന്റെയും ചിത്രങ്ങളും വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഉത്തരയ്ക്ക് ആശംസ നൽകിക്കൊണ്ട് സംയുക്ത എഴുതിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ കൺമുന്നിൽ വളർന്ന് വന്ന ആ കൊച്ചു പെൺകുട്ടി എത്രപെട്ടെന്നാണ് ഒരു വധുവായി മാറിയതെന്നാണ് അത്ഭുതത്തോടെ സംയുക്ത ഓർക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സംയുക്ത ഇക്കാര്യം കുറിച്ചത്. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് നടി ഊർമിള ഉണ്ണി.
https://www.instagram.com/p/CNbpSU1J08X/?utm_source=ig_web_copy_link
“വിശ്വസിക്കാനാവുന്നില്ല! ഉത്തക്കുട്ടി വളർന്ന് ഒരു സുന്ദരിയായ വധുവായിരിക്കുന്നുവെന്ന്. സ്നേഹം എന്നാൽ എല്ലാ കാര്യങ്ങളും അംഗീകരിക്കുകയെന്നോ കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുകയെന്നോ ഒരിക്കലും വഴക്ക് കൂടാതെ ഇരിക്കുകയെന്നോ അല്ല. മോശം സമയങ്ങൾ കടന്നുപോവുമ്പോഴും ഒന്നിച്ചുണ്ടായിരിക്കുക എന്നതാണ്, ഉത്തരയ്ക്കും നിതേഷിനും വിവാഹമംഗളാശംസകൾ,” എന്നാണ് സംയുക്ത കുറിക്കുന്നത്.
Post Your Comments