പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് റഹ്മാൻ. ഇടക്കാലത്ത് മലയാള സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്നെങ്കിലും ഇപ്പോൾ വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റഹ്മാൻ. സമാറ എന്ന ചിത്രത്തിലൂടെയായിരുന്നു റഹ്മാന്റെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിലായി പൂർത്തിയായി. ഇപ്പോഴിതാ അമൽ കെ ജോബി ഒരുക്കുന്ന ‘എതിരെ ‘ എന്ന ചിത്രത്തിലും റഹ്മാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാ ‘മിനു ശേഷം അഭിഷേക് ഫിലിംസ് നിർമ്മിക്കുന്ന ചിത്രമായിരിക്കും ‘ എതിരെ’. സംവിധായകന്റെ തന്നെ കഥക്ക് തിരക്കഥ രചിച്ചിരക്കുന്നത് സേതുവാണ്. ഒരു സൈക്കോ ത്രില്ലറാണ് പ്രമേയം.
നൈല ഉഷ, ഗോകുൽ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. എതിരേ യുടെ ചിത്രീകരണം മെയ് മാസം എറണാകുളത്ത് ആരംഭിക്കും. മണിരത്നത്തിന്റെ ‘ പൊന്നിയിൻ സെൽവനി ‘ ൻ അഭിനയിച്ചു വരികയാണ് ഇപ്പോൾ റഹ്മാൻ.
റഹ്മാന്റെ സമാറയും സൈക്കോ ത്രില്ലർ ചിത്രമായിരുന്നു. ഫോറൻസിക് അടിസ്ഥാനമാക്കിയുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സമാറയുടെ പ്രമേയം.ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. വീർ ആര്യൻ, ശബരീഷ് വർമ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ഭരത് റഹ്മാന് ഒപ്പം നിൽക്കുന്ന മറ്റൊരു കേന്ദ്ര കഥാപാത്രമായി സമാറയിൽ അഭിനയിച്ചിരിക്കുന്നത്.
ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യരാണ് ഒരുക്കുന്നത്. കലാ സംവിധാനം രഞ്ജിത്ത് കോത്താരിയാണ് നിർവ്വഹിക്കുന്നത്. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽ എം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ കൂട്ടായ്മയുടെ ആദ്യ ചിത്രമായ സമാറയുടെ ചിത്രീകരണം കശ്മീരിൽ തുടങ്ങി. സി. കെ അജയ് കുമാറാണ് പി ആർ ഒ.
Post Your Comments