
ബോളിവുഡ് നടൻ ഗോവിന്ദ കോവിഡ് മുക്തനായി. കോവിഡ് നെഗറ്റീവായെന്ന സന്തോഷ വാർത്ത താരം തന്റെ ട്രേഡ്മാർക്ക് സ്റ്റൈലിലൂടെയാണ് ആരാധരകരെ അറിയിച്ചത്. ചുവപ്പും കറുപ്പും വരെയുള്ള വെള്ള ടീഷർട്ട് ധരിച്ച് സിഗ്നേച്ചർ സ്റ്റൈലിൽ വാതിൽ തുറന്ന് വരുന്ന വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘ഞാൻ തിരിച്ചെത്തി’ എന്ന് വീഡിയോക്കൊപ്പം ഗോവിന്ദ കുറിച്ചിട്ടുണ്ട്.
വീട്ടിൽ സുരക്ഷിതനായിരിക്കു എന്നു തുടങ്ങിയ നിരവധി കമ്മന്റുകൾ വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചിട്ടുണ്ട്. കൂടാതെ ബോളിവുഡ് യുവനടന്മാരായ രൺവീർ സിംഗ്, ചതുർവേദി തുടങ്ങിയവരും താരത്തിന്റെ പോസ്റ്റിൽ പ്രതികരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് താരത്തിന് കോവിഡ് പോസിറ്റീവ് വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവരോട് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഗോവിന്ദ നിർദ്ദേശിച്ചു.
Post Your Comments