ഡബ്ബിംഗ് മേഖലയില്‍ ഭാഗ്യലക്ഷ്മി എന്ന ആര്‍ട്ടിസ്റ്റ് വലിയ ഉയരങ്ങള്‍ കീഴടക്കിയ കലാകാരിയാണ്. മലയാള സിനിമയില്‍ ഭാഗ്യ ലക്ഷ്മിയുടെ ശബ്ദം കൊണ്ട് ഉയര്‍ന്നു വന്ന നായികമാര്‍ നിരവധിയാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയ പെരുമ നേടിയ ഭാഗ്യലക്ഷ്മി തന്നെ അത്ഭുതപ്പെടുത്തിയ മറ്റു ചില കലാകാരന്മാരെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.
നടി ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍
“മോഹന്‍ലാല്‍ ഒരു ഡയലോഗ് സാധാരണ രീതിയില്‍ പറയുന്നതായിരിക്കും. പക്ഷേ അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ ഒരു പവര്‍ ഉണ്ട്. അത് നമുക്ക് ഒന്നിച്ചിരുന്നു ഡബ്ബ് ചെയ്യുമ്പോള്‍ മനസിലാകും. മമ്മുക്കയുടെ കാര്യത്തില്‍ എന്നെ അതിശയിപ്പിച്ചിട്ടുള്ളത് പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിലാണ്. ഓരോ പ്രദേശത്തെയും സംസാര ശൈലി എന്ത് മനോഹരമായിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. എനിക്കൊക്കെ ഒരു വോയിസ് മാത്രമേയുള്ളൂ. പ്രാഞ്ചിയേട്ടനിലൊക്കെ മമ്മുക്ക പറഞ്ഞിരിക്കുന്ന തൃശൂര്‍ ഭാഷ എന്നോട് പറയാന്‍ പറഞ്ഞാല്‍ എനിക്കതിനു കഴിയില്ല. കമല്‍ഹാസന്റെ വോയിസ് മോഡുലേഷനോട് ശരിക്കും എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്, അത് പോലെ പ്രിയങ്ക ചോപ്ര, ദീപിക പാദുകോണ്‍ എന്നിവരുടെ ഡബ്ബിംഗും എന്നെ ഞെട്ടിച്ചിട്ടുണ്ട്”.
Leave a Comment